ഡെൽറ്റ പ്ലസ് വകഭേദത്തിന് ശ്വാസകോശ കലകളോട് ആകര്‍ഷണം കൂടുതല്‍: ഡോ. എൻ കെ അറോറ
ദില്ലി: കോവിഡിന്‍റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റ് പ്ലസ് വക ഭേദത്തിന് ശ്വാസകോശ കലകളോടുള്ള ആകർഷണം കൂടുതലാണെങ്കിലും രോഗതീവ്രത കൂടാൻ കാരണമാകുമെന്ന് പറയാൻ കഴിയില്ലെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ ടി എ ജി ഐ) വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ കെ അറോറ. ഡെല്‍റ്റ് പ്ലസ് വകഭേദം കൊണ്ട് ഉണ്ടാവുന്ന രോഗബാധയുടെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്ത വരികയുള്ളു. ഒന്നോ രണ്ടോ വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ പൊതുവെ കുറവാണെന്നും അറോറ വ്യക്തമാക്കുന്നു.
ഇതുവരെ 12 സംസ്ഥാനങ്ങളിലായി 51 ഡെൽറ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഈ വേരിയന്‍റിലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗ വ്യാപനത്തെ കുറിച്ച് നമ്മള്‍ സൂക്ഷമായി നിരീക്ഷിക്കേണ്ടതുണ്ട്. ഒരു പക്ഷെ സ്ഥിരീകരിക്കപ്പെട്ട കേസുകളേക്കാള്‍ കൂടുതല്‍ അല്ലാതെയുണ്ടാവാം. പലര്‍ക്കും രോഗം ലക്ഷണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ ഇവരില്‍ നിന്നും വലിയ തോതില്‍ രോഗം പടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡെല്‍റ്റ പ്ലസ് വകഭേദത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം. അതിന് ശക്തമായ നടപടികള്‍ ആവശ്യമാണ്. വൈറസ് സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ അതിസൂക്ഷ്മമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ വ്യാപനത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലകളിൽ പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിപ്പിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
Recommended Video
രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങൾക്ക് വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനങ്ങളുമായി ബന്ധമുണ്ടെങ്കിലും അത് മറ്റു പല ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ വ്യാപനം കൊണ്ട് മാത്രം മൂന്നാം തരംഗം ഉണ്ടാവുമെന്ന് പറയാന്‍ കഴിയില്ലെന്നും അറോറ പറഞ്ഞു.












Click it and Unblock the Notifications