കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്; ആദ്യലക്ഷ്യം കശ്മീര്‍ തെരഞ്ഞെടുപ്പ്

Google Oneindia Malayalam News

ശ്രീനഗര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മു കശ്മീരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പുതിയ പാര്‍ട്ടിയുടെ കൊടിയും ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിട്ടുണ്ട്.

കൊടിയിലെ മഞ്ഞ നിറം സര്‍ഗ്ഗാത്മകതയെയും നാനാത്വത്തില്‍ ഏകത്വത്തെയും സൂചിപ്പിക്കുന്നു, വെള്ള സമാധാനത്തെയും നീല സമുദ്രത്തിന്റെ ആഴം മുതല്‍ ആകാശത്തിന്റെ ഉയരം വരെയുള്ള സ്വാതന്ത്ര്യം, തുറന്ന ഇടം, ഭാവന, പരിമിതികള്‍ എന്നിവയെ സൂചിപ്പിക്കുന്നു എന്നും പാര്‍ട്ടിയുടെ പതാക അവതരിപ്പിച്ച് കൊണ്ട് ഗുലാം നബി ആസാദ് പറഞ്ഞു.

1

പുതിയ പാര്‍ട്ടിക്കായി ഏകദേശം 1,500 പേരുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഹിന്ദിയുടെയും ഉറുദുവിന്റെയും മിശ്രിതം 'ഹിന്ദുസ്ഥാനി' ആണ്. പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവും ആയിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും ആസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?

2

പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നതിനാല്‍ അതിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും. ആഗസ്റ്റ് 26 നായിരുന്നു ഗുലാം നബി ആസാദ്് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിലെ 'ഗ്രൂപ്പ് ഓഫ് 23' നേതാവ് എന്ന നിലയില്‍ പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ ശ്രമിച്ച 23 മുതിര്‍ന്ന നേതാക്കളില്‍ ആസാദും ഉള്‍പ്പെട്ടിരുന്നു.

'ഗാന്ധിജിയും കോടതിയില്‍ ഹാജരായിട്ടുണ്ട്'; നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് ഇപി ജയരാജന്‍'ഗാന്ധിജിയും കോടതിയില്‍ ഹാജരായിട്ടുണ്ട്'; നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരാകുമെന്ന് ഇപി ജയരാജന്‍

3

അദ്ദേഹം പാര്‍ട്ടി വിട്ടതിന് പിന്നാലെ വലിയൊരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് വിട്ടതിന് ശേഷം ജമ്മുവില്‍ നടന്ന തന്റെ ആദ്യ പൊതുയോഗത്തില്‍, സമ്പൂര്‍ണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വന്തം രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന് നേരത്തെ തന്നെ ഗുലം നബി ആസാദ് പ്രഖ്യാപിച്ചിരുന്നു.

സാവകാശം വേണം, ഇന്ന് ഹാജരാകാനാകില്ലെന്ന് ശ്രീനാഥ് ഭാസി; പൊലീസിന്റെ മറുപടി ഇങ്ങനെ...സാവകാശം വേണം, ഇന്ന് ഹാജരാകാനാകില്ലെന്ന് ശ്രീനാഥ് ഭാസി; പൊലീസിന്റെ മറുപടി ഇങ്ങനെ...

4

ജമ്മു കശ്മീരിലെ ജനങ്ങള്‍ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഗുലാം നബി ആസാദ് വേര്‍പെടുത്തിയത്. തന്റെ പാര്‍ട്ടി പൂര്‍ണ്ണ സംസ്ഥാന പദവി, ഭൂമിയുടെ അവകാശം, സ്വദേശികള്‍ക്ക് തൊഴില്‍ എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

5

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയും അനുയായികളേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നും എന്നാല്‍ അവരുടെ വ്യാപ്തി കമ്പ്യൂട്ടര്‍ ട്വീറ്റുകളില്‍ ഒതുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയല്ല, നമ്മുടെ രക്തം കൊണ്ടാണ് കോണ്‍ഗ്രസിനെ സൃഷ്ടിച്ചത് എന്നും ഗുലാം നബി ആസാദ് തിരിച്ചടിച്ചിരുന്നു.

English summary
Democratic Azad Party, Ghulam Nabi Azad, who left the Congress, announced a new party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X