• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പട്ടാളക്കാര്‍ എട്ട് ദിവസം വരെ പട്ടിണികിടക്കുന്നില്ലെ... പിന്നെ നിങ്ങള്‍ക്കെന്താ ഇത്രയും സഹിച്ചാല്‍..

  • By Akshay

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധിച്ച് ബാബാ രാംദേവ്. യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതിനാല്‍ നോട്ട് നിരോധനം കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൊതുജനത്തിന് എന്തുകൊണ്ട് സഹിച്ചൂടാ എന്ന് രാംദേവ് ചോദിച്ചു. നോട്ട് നിരോധനത്തിനെതിരെ രാജ്യത്ത് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് രാംദേവിന്റെ പരാമര്‍ശം.

ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മോദിയെ ആരും കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളായി പൊതുജനം എടിഎമ്മുകള്‍ക്ക് മുമ്പിലാണ്. മണിക്കൂറുകള്‍ വരിനിന്നിട്ടും പണം കിട്ടാത്ത അവസ്ഥ. എടിഎമ്മുകള്‍ വഴി പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ എത്തിക്കാന്‍ ഇനിയും മൂന്നാഴ്ച്ച വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധനം മൂലം മാസം റേഷന്‍ പോലും സാധാരണക്കാര്‍ക്ക് മടങ്ങിയിരിക്കുകയാണ്. ഇത് രാജ്യത്ത് തലവേദന സൃഷ്ടിക്കുന്നു.

കള്ളപ്പണം

കള്ളപ്പണം

രാജ്യത്തെ തീവ്രവാദവും നെക്‌സലിസവും നിയമപരമല്ലാത്ത ബിസിനസ്സുകളും മോദിയുടെ ഈ നീക്കം മൂലം തുടച്ചു നീക്കപ്പെടുമെന്ന് ബാബ രാംദേവ് പറഞ്ഞു.

 എല്ലാം നല്ലതിന്

എല്ലാം നല്ലതിന്

ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മോദിയെ ആരും കുറ്റപ്പെടുത്തരുതെന്നും മോദി പറഞ്ഞു.

 അവര്‍ പട്ടിണി കിടക്കുന്നില്ലേ?

അവര്‍ പട്ടിണി കിടക്കുന്നില്ലേ?

യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതുകൊണ്ട് തന്നെ ചെറിയ ബുദ്ധിമുട്ടുകള്‍ ജനത്തിന് സഹിച്ചൂടെ എന്നും രാംദേവ് ചോദിച്ചു.

English summary
At a time when serpentine queues outside banks and ATMs has become a recurring sight, Yoga Guru Baba Ramdev on Sunday said if jawans fighting at the frontier can go without food for days, then those waiting patiently for their turn to withdraw or swap money can do the same for the nation.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more