കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം രാഷ്ട്രീയ നീക്കമായിരുന്നില്ല; പിന്നിൽ ധാർമ്മികത, നികുതി അടവ് കുത്തനെ ഉയര്‍ന്നെന്ന്...

Google Oneindia Malayalam News

ഭോപ്പാൽ: 2016ലെ നോട്ട് നിരോധനം രാഷ്ട്രീയ നീക്കമല്ലായിരുന്നെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. മധ്യപ്രദേശിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. നോട്ട് നിരോധനം ഒരു ധാർമ്മികപരമായ നീക്കമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നോട്ടു നിരോധനത്തോടെ രാജ്യത്തെ നികുതി അടവ് കുത്തനെ ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

<strong>സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം; ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി ഉത്തരവിട്ടു?</strong>സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം; ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി ഉത്തരവിട്ടു?

മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രചരണങ്ങളില്‍ ബി.ജെ.പിയുടെ ഭരണപരാജയമായി ഉയര്‍ത്തിക്കാട്ടുന്നത് നോട്ടുനിരോധനമാണ്. ഇതിനുള്ള മറുപടിയായിരുന്നു ജെയ്റ്റ്ലിയുടേത്. . നോട്ടുനിരോധനമാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെള്ളിഴാഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനം

തിരഞ്ഞെടുപ്പ് വാഗ്ദാനം


ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഒരു ഇളക്കം അനിവാര്യമായിരുന്നെന്നും അതാണ് നോട്ടുനിരോധനത്തില്‍ കലാശിച്ചതെന്നും നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വീണ്ടും ഭരണത്തില്‍ വന്നാല്‍ മധ്യപ്രദേശില്‍ പുതിയ 10 ലക്ഷം തൊഴില്‍ സാധ്യതകള്‍, മെട്രോ, റോഡ് നിര്‍മ്മാണം മുതലായവയാണ് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

കാർഷിക കടങ്ങൾ എഴുതി തള്ളണം

കാർഷിക കടങ്ങൾ എഴുതി തള്ളണം


മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ സഹായത്തോടെ വിദേശത്തേക്കു കടന്ന വായ്പ തട്ടിപ്പു കേസിലെ പ്രതികളായ വിജയ് മല്ല്യ, നീരവ് മോദി, എന്നിവരുടേയും അനില്‍ അംബാനിയുടേയും കയ്യില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക എന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

മോദി സാധാരണക്കാരെ ഉപദ്രവിക്കുന്നു

മോദി സാധാരണക്കാരെ ഉപദ്രവിക്കുന്നു


നോട്ടുനിരോധനം ഉപയോഗിച്ച് നരേന്ദ്രമോദി സംസ്ഥാനത്തെ സത്യസന്ധരായ സാധാരണക്കാരെ ഉപദ്രവിക്കുകയും പണക്കാരെ സംരക്ഷിച്ചെന്നും രാഹുല്‍ ആരോപിച്ചു. മധ്യപ്രദേശിലെ കോരിയ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണക്കാരുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളിയ മോദി പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൂക്ഷിച്ചു വെച്ച പണം ഒറ്റയടിക്ക് നഷ്ടപ്പെട്ടതിന്റെ അമര്‍ഷം

സൂക്ഷിച്ചു വെച്ച പണം ഒറ്റയടിക്ക് നഷ്ടപ്പെട്ടതിന്റെ അമര്‍ഷം


കോണ്‍ഗ്രസിന്റെയും കൂട്ടാളികളുടേയും കട്ടിലനടിയിലും ചാക്കുകെട്ടുകളിലും സൂക്ഷിച്ചു വെച്ച പണം ഒറ്റയടിക്ക് നഷ്ടപ്പെട്ടതിന്റെ അമര്‍ഷമാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്നതെന്ന് നരേന്ദ്ര മോദിയും മറുപടിയായി പറഞ്ഞിരുന്നു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി-കോൺഗ്രസ് യുദ്ധം തുടങ്ങിയിരിക്കുകയാണ്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നത് ജസ്വന്ത് സിങ്ങിന്റെ മകനും മുന്‍ ബിജെപി നേതാവുമായ മാനവേന്ദ്ര സിങാണെന്നാണ് റിപ്പോർട്ട്.

English summary
Demonetisation highly ethical, not political move, defends Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X