Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി റോക്കിംഗ്..! നോട്ട് നിരോധനത്തിന് ശേഷം വൻ കുതിപ്പ്..!! വന്‍ സാമ്പത്തിക ശക്തിയാവാന്‍ ഇന്ത്യ..!!

ദില്ലി: രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് 2016 നവംബര്‍ 8ന് നോട്ട് നിരോധനമെന്ന ഞെട്ടിക്കുന്ന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം ഇല്ലാതാക്കാനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോദനം മൂലം സാധാരക്കാരന്‍ അനുഭവിച്ച ദുരിതം ചെറുതല്ല.

എന്നാല്‍ ഒന്നും കാണാതെയല്ല എത്ര കടുത്ത തീരുമാനം മോദി സര്‍ക്കാര്‍ എടുത്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണ്ടാക്കിയത് വന്‍നേട്ടമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന് വൻനേട്ടം

നോട്ട് നിരോധിച്ച നടപടി മൂലം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അഞ്ച് ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കാനായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളില്‍ നോട്ട് നിരോധനം രാജ്യത്തിന് നേട്ടം കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നോട്ടുകൊണ്ടുള്ള കളി

17.77 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു നിരോധന സമയത്ത് ഉണ്ടായിരുന്നത്. പിന്‍വലിച്ച അത്രയും നോട്ടുകള്‍ പക്ഷേ പുതുതായി പുറത്തിറക്കിയില്ല. നിലവിലെ കണക്കനുസരിച്ച് രാജ്യത്തുളളത് 14.2 ലക്ഷം കോടി രൂപ മാത്രമാണ്. നോട്ട് നിരോധിച്ചില്ലെങ്കില്‍ ഇത്രയും പണം കൂടി വിപണിയിലുണ്ടാകുമായിരുന്നു.

പണമിടപാട് കുറഞ്ഞു

നോട്ട് നിരോധനം നടപ്പാക്കിയത് വഴി 5 ലക്ഷം കോടിയോളം രൂപ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. ഇത് ജനങ്ങള്‍ പണം വഴിയുള്ള ഇടപാടുകള്‍ കുറച്ചുെവന്നതിനുള്ള തെളിവ് കൂടിയാണ്. പണത്തിന്റെ ഉപയോഗം കുറയുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്ന ഘടകമാണ്.

നികുതി വരുമാനം ഇരട്ടി

നോട്ട് നിരോധനം മൂലം ഇന്ത്യയുടെ നികുതി വരുമാനത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവ് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നികുതി നിര്‍ദേശം വിസ്തൃതമാക്കിയത് ഇതിനൊരു കാരണമാണ്. മാത്രമല്ല ഡിജിറ്റല്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ് നല്‍കിയതും ബാങ്ക് നിക്ഷേപം വര്‍ധിപ്പിച്ചതുമെല്ലാം നേട്ടമായി.

സ്വത്ത് വെളിപ്പെടുത്തി ജനം

നോട്ട് നിരോധനത്തിന് ശേഷം ആദായ നികുതി വകുപ്പിന്റെ കാര്യമായ ഇടപെടല്‍ നടന്നത് ചെറുതല്ലാത്ത ഗുണമുണ്ടാക്കി. വരുമാനത്തേയും സ്വത്തിനേയും സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയ ആളുകളുടെ എണ്ണത്തില്‍ 2016-17 വര്‍ഷത്തില്‍ 23.8 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.

ഡിജിറ്റൽ ഇടപാടുകൾ നേട്ടം

റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിയെന്നതാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി ഡിജിറ്റല്‍ പണമിടപാടുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം 2500 കോടിയിലധികം ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുമെന്നാണ് കണക്കാപ്പെടുന്നത്.

കോടികളുടെ ഇടപാട്

പേടിഎം വഴിയും ഭീം ആപ് വഴിയുമെല്ലാം കോടികളുടെ ഡിജിററല്‍ പണമിടപാടുകളാണ് നടക്കുന്നത്. പുറത്തിറക്കി 5 മാസത്തിനുള്ളില്‍ രണ്ട് കോടിയോളം ആളുകളാണ് ഭീം ആപ് ഡൗണ്‍ലോഡ് ചെയ്തത്. ഇത് വഴി ദിനംപ്രതി 140 കോടി രൂപയുടെ ഇടപാടുകളെങ്കിലും മിനിമം നടക്കുന്നുണ്ടെന്നാണ് കണക്ക്.

ബാങ്ക് അക്കൌണ്ടുകൾ വർധിച്ചു

ബാങ്കുകളിലേക്ക് കൂടുതല്‍ പണമെത്താനും നോട്ട് നിരോധനം സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട. കാരണം നോട്ട് നിരോധിച്ച കാലയളവില്‍ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്ക് നിക്ഷേപത്തില്‍ പുതുതായി 4.5 ലക്ഷം കോടിയുടെ വര്‍ധനവാണ് കണ്ടെത്തിയിരിക്കുന്നത്.

ബിജെപിക്ക് ആശ്വാസം

നികുതി വെട്ടിപ്പ് വന്‍തോതില്‍ കുറയ്ക്കാന്‍ നോട്ട് നിരോധനം മൂലം സാധിച്ചു. അത് വഴി സാമ്പത്തിക തീവ്രവാദം തടയാന്‍ സാധിച്ചുെവന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിരവധി വിമര്‍ശനങ്ങള്‍ക്കിടയില്‍ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്‌

കൂടുതൽ വാർത്തകൾ വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+