Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി അംഗീകരിക്കില്ലെന്ന് ഗുർമീത്; മുറിയിൽ നിന്ന് തൂക്കിയെടുത്ത് പോലീസ്, ഇനി പത്തു വർഷം

വിധി താന്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പൊട്ടിക്കരച്ചില്‍.

റോഹ്തക്: കോടതിയിൽ ഏറെ നാടകീയ രംഗങ്ങളാണ് ആൾദൈവം ഗുർമീത് റാം റഹീം കാട്ടിക്കുട്ടിയത്. എന്നാൽ ഇതൊന്നും പോലീസിന്റെ മുന്നിൽ വിലപ്പോയില്ല. കോടതി വിധിക്ക് ശേഷം പോലീസിനോടൊപ്പം പോകാൻ കൂട്ടാക്കാതിരുന്ന ഗുർമീതിനെ പോലീസ് തൂക്കിയെടുത്തു കൊണ്ടുപോയി.

gurmeeth

വിധി പ്രസ്താവത്തിനു ശേഷം നിലത്ത് കുത്തിയിരുന്നു കരഞ്ഞ ഗുർമീതിനോട് മെഡിക്കൽ പരിശോധനക്കായി എഴുന്നേറ്റു ചെല്ലാൻ സുരക്ഷ ഉദ്യോഗസ്ഥർ അവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതു കേൾക്കാതെ അലമുറയിട്ടു കരയുകയായിരുന്നു. ഒപ്പം ചെല്ലാൻ സുരക്ഷസേന ആവശ്യപ്പെട്ടെങ്കിലും ഗുർമീത് കോടതിയിൽ നിന്ന് പുറത്ത് വരാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് സുരക്ഷസേന തൂക്കിയെടുത്തു കൊണ്ടു പോയത്.

നിലവിളിച്ച് ഗുർമീത്

നിലവിളിച്ച് ഗുർമീത്

വിധി പ്രസ്താവത്തിനു ശേഷം ഉറക്കെ നിലവിളിക്കുകയായിരുന്നു ഗുർമീത്. കോടതി വിധി താൻ അംഗീകരിക്കുന്നില്ല എന്നു പറഞ്ഞായിരുന്നു ഗുർമീതിന്റ കരച്ചിൽ. സുരക്ഷ ഉദ്യോഗസ്ഥർ ഒപ്പം ചെല്ലാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഗുർമീത് അത് കേൾക്കാൻ കൂട്ടാക്കിയില്ല

വൈദ്യപരിശോധന

വൈദ്യപരിശോധന

വിധി വന്നതിനു ശേഷം ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഗുർമീതിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീപയാണ് അദ്ദേഹത്തെ പരിശോധിച്ചത്.

അവസാനം യാചന

അവസാനം യാചന

ജഡ്ജി വിധി പ്രസ്തവിക്കുന്നതിനു മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ഗുര്‍മീതിനോട് ചോദിച്ചപ്പോൾ ജഡ്ജിക്ക് മുൻപിൽ മുട്ടുകുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. കൂപ്പുകൈകളോട് മാപ്പ് തരണമെന്ന് യാചിച്ചു.

വിഐപി പരിഗണന ഇല്ല

വിഐപി പരിഗണന ഇല്ല

ജയിലിൽ ഗുർമീതിന് ഒരു തരത്തിലുള്ള വിഐപി പരിഗണനയും നൽകരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റേതൊരു തടവുപുള്ളിക്കും കിട്ടുന്ന സൗകര്യങ്ങളേ ഗുര്‍മീതിന് ലഭിക്കാവൂ എന്നും കോടതി വിധിയില്‍ പറയുന്നു.

ശിക്ഷ കുറഞ്ഞുപോയി

ശിക്ഷ കുറഞ്ഞുപോയി

ഗുര്‍മീതിന് കിട്ടിയ ശിക്ഷ കുറഞ്ഞു പോയെന്നായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പ്രതികരണം. ഗുര്‍മീതിന് കടുത്ത ശിക്ഷ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു.

പ്രവേശനമില്ല

പ്രവേശനമില്ല

വിധി പ്രസ്തവം നടത്തുന്നതിനു മുൻപ് അഭിഭാഷകരോടു മുറിവിട്ട് പുറത്ത് പോകാൻ ജഡ്ജി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗുര്‍തീമിനെ സാക്ഷിയാക്കി വിധി പ്രസ്താവം നടത്തിയത്.തുടര്‍ന്ന് ജഡ്ജിയും ലൈബ്രറി ഹാള്‍ വിട്ട ശേഷമാണ് വിധിപകര്‍പ്പ് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+