കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ നയതന്ത്രഞ്ജനെ ഇന്ത്യ പുറത്താക്കി?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ മടക്കി അയച്ച അമരിയ്ക്കന്‍ നടപടിയ്‌ക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം. ദേവയാനിയുടെ തസ്തികയ്ക്ക് തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ 48 മണിയ്ക്കൂറിനുള്ളില്‍ അമേരിയ്ക്കന്‍ എംബസിയില്‍ നിന്ന് മടക്കി അയക്കണമെന്നാണ് ഇന്ത്യയുടെ നിര്‍ദ്ദേശം.

ദേവയാനിയുടെ അറസ്റ്റിലേയ്ക്ക് നയിച്ച സംഭവങ്ങളില്‍ ഈ ഉദ്യോഗസ്ഥന്റെ പങ്കാളിത്തം ഉണ്ടായിരുന്നതായി ഇന്ത്യ സംശയിക്കുന്നു. ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിനെ ഉദ്യോഗസ്ഥന്‍ സഹായിച്ചിരുന്നതായും റിപ്പോര്‍ട്ട്.

Devayani

സംഗീതയുടെ ബന്ധുക്കളെ ദില്ലിയില്‍ നിന്ന് യുഎസിലേയ്ക്ക് കടക്കാന്‍ സഹായങ്ങള്‍ ചെയ്തും ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.കോണ്‍സുലര്‍ തസ്തികയില്‍ ഉള്ള ഉദ്യോഗസ്ഥനോട് അമേരിയ്ക്കയിലേയ്ക്ക് മടങ്ങാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

വിസയില്‍ കൃത്രിമം കാട്ടിയ കേസില്‍ ദേവയാനിക്കെതിരെ യുഎസ് കുറ്റം ചുമത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥയെ പിന്‍വലിയ്ക്കണമെന്ന് ഇന്ത്യയോട് യുഎസ് ആവശ്യപ്പെട്ടു. പൂര്‍ണ നയതന്ത്ര പരിരക്ഷയോടെയായിരുന്നു ദേവയാനിയുടെ മടക്കം. ഇവരുടെ രണ്ട് കുട്ടികളും അമേരിയ്ക്കയിലാണുള്ളത്.

ഡിസംബര്‍ 12 നായിരുന്നു ദേവയാനിയെ യുഎസ് അറസ്റ്റ് ചെയ്തത്. നയതന്ത്രജ്ഞയെന്ന പരിഗണനയില്ലാതെയാണ് യുഎസ് തന്നെ ചോദ്യം ചെയ്തത്െന്ന ദേവയാനിയുടെ വാക്കുകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
India expels US diplomat in tit-for-tat action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X