കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേസ് തിരിച്ചെത്തുന്നു; അനുമതി നല്‍കി ഡിജിസിഎ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡി ജി സി എ അനുമതി നല്‍കി. ജെറ്റ് എയര്‍വേയ്സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഡി ജി സി എ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഗ്രാന്റിനായി കാത്തിരിക്കുകയാണെന്ന് ഉടമകളായ ജലാന്‍-കാല്‍റോക്ക് സഖ്യം അറിയിച്ചു.

2019 ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല. നേരത്തെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മേയ് അഞ്ചിന് ഹൈദരാബാദില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് പ്രത്യേകം സര്‍വീസ് നടത്തിയിരുന്നു. ഈ മാസം ആദ്യം ജെറ്റ് എയര്‍വേയ്സിന്റെ പുതിയ നടത്തിപ്പുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കുകയും ചെയ്തിരുന്നു.

jet

ജലാന്‍ - കല്‍റോക്ക് എന്ന കണ്‍സോഷ്യമാണ് ഇനി ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുത്ത് നടത്തുന്നത്. നേരത്തെ നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേയ്‌സ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കമ്പനി സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ 20,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഒരുകാലത്ത് ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയര്‍വേയ്‌സ്.

'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി

ഈ വര്‍ഷം ജൂലൈ - സെപ്റ്റംബര്‍ മാസത്തോടെ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആണ് ജെറ്റ് എയര്‍വേയ്സ് പദ്ധതിയിടുന്നത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച ശേഷം ഏറ്റെടുക്കാനായി എത്തിഹാദ് ഉള്‍പ്പടെയുള്ള വിദേശ എയര്‍വേയ്‌സുകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കടം കയറിയ കമ്പനി ഏറ്റെടുക്കാന്‍ ഒടുവില്‍ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കല്‍റോക്ക് ക്യാപിറ്റലും തയ്യാറായി.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

20 വിമാനങ്ങള്‍ ഉപയോഗിച്ചാവും ജെറ്റ് എയര്‍വേയ്‌സിന്റെ രണ്ടാം വരവ്. സ്‌പൈസ് ജെറ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വാടകയ്ക്ക് നല്കിയ വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സ് ഇതിനായി തിരിച്ചു വിളിച്ചിരിക്കുകയാണ്. ഡല്‍ഹി മുംബൈ റൂട്ടിലായിരിക്കും ജെറ്റ് എയര്‍വേസിന്റെ ആദ്യ സര്‍വീസ് എന്നാണ് സൂചന. വൈകാതെ, വിദേശ സര്‍വീസുകളും ആരംഭിക്കാനാണ് കമ്പനിയുടെ ശ്രമം. ഡല്‍ഹി ആയിരിക്കും കമ്പനിയുടെ ആസ്ഥാനം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
DGCA has given permission to Jet Airways to resume service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X