കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

Google Oneindia Malayalam News

റാഞ്ചി: അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ മാസം ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലഖന്‍ വര്‍മയ്ക്കും രാഹുല്‍ വര്‍മ്മയ്ക്കും മരണം വരെ കഠിന തടവ് വിധിച്ചു. രണ്ട് പ്രതികള്‍ക്കും 30,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ജഡ്ജി ആനന്ദ് പ്രഭാത നടത്തത്തിനിടെ ഓട്ടോറിക്ഷയില്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് മരണത്തിന് കീഴടങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് വിധി പുറത്തുവന്നത്.

വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വനിതകളെ, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോ; മധ്യപ്രദേശില്‍ സംഭവിച്ചത്വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വനിതകളെ, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോ; മധ്യപ്രദേശില്‍ സംഭവിച്ചത്

1

ജഡ്ജിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണയെന്നും ഐ പി സി സെക്ഷന്‍ 302 പ്രകാരം ശിക്ഷിക്കപ്പെടേണ്ട ആസൂത്രിത പ്രവൃത്തിയാണിതെന്നും വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് മനപ്പൂര്‍വമുണ്ടാക്കിയ അപകടമല്ലെന്നും കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യ എന്ന കുറ്റം മാത്രമാണിതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

2

''കൊലപാതകത്തില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് ജഡ്ജി വിധിച്ചെന്ന് വിധിക്ക് ശേഷം, പ്രതിഭാഗം അഭിഭാഷകന്‍ കുമാര്‍ ബിംലേന്ദു ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ബോധപൂര്‍വം ഓട്ടോ ജഡ്ജിക്ക് നേരെ പാഞ്ഞുകയറി ഇടിച്ചാണ് മരണത്തിലേക്ക് നയിച്ചതെന്ന ദൃക്സാക്ഷിയായ ശരവണ്‍കുമാറിന്റെ മൊഴി കോടതി ശരിവയ്ക്കുകയായിരുന്നു.

3

ഐ പി സി സെക്ഷന്‍ 302 ( കൊലപാതകം ), 201 ( കുറ്റകൃത്യത്തിന്റെ തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ ), 34 ( പൊതു ഉദ്ദേശ്യം ) എന്നിവ പ്രകാരം ധന്‍ബാദിലെ ദിഗ്വാദിഹ് നിവാസികളായ ലഖന്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവര്‍ക്കെതിരെ ജാര്‍ഖണ്ഡ് പോലീസ് കേസെടുത്തു. ആസൂത്രിതമായാണ് അപകടമെന്ന് പോലീസ് സംശയിക്കുന്നു.

4

കേസ് ആദ്യം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. പിന്നീട് കേസ് ജാര്‍കണ്ഡ് സര്‍ക്കാര്‍ സി ബി ഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കേസില്‍ 58 ഓള സാക്ഷികളെയാണ് വിസ്തരിച്ചത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ആനന്ദിനെ വാഹനമിടിക്കുന്നത് വ്യക്തമായി.

5

വാഹനം ഇടിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 28ന് സി ബി ഐ കോടതി ജഡ്ജി രജ്‌നികാന്ത് പഥക്കാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. അതേസമയം, മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

 'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു 'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു

അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍

English summary
Dhanbad Judge Uttam Anand murder: accused were sentenced to rigorous imprisonment till death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X