Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിതയിലേക്ക് എടുത്ത 'മൃതദേഹം' കണ്ണുതുറന്നു; കൈകാലുകള്‍ ഇളക്കി, ഞെട്ടിത്തരിച്ച് കുടുംബം!!

കര്‍ണാടകയിലെ ദര്‍വാഡയിലെ മനഗുണ്ടി ഗ്രാമത്തിലാണ് സംഭവം. ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ കുട്ടിക്ക് പനി പിടിക്കുകയും തളരുകയുമായിരുന്നു.

ബെംഗളൂരു: ചിതയിലേക്ക് എടുത്ത 17കാരന്റെ മൃതദേഹം ഇളകി. ആദ്യമൊന്ന് പകച്ച വീട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കര്‍ണാടകയിലെ ദര്‍വാഡയിലെ മനഗുണ്ടി ഗ്രാമത്തിലാണ് സംഭവം. ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ കുട്ടിക്ക് പനി പിടിക്കുകയും തളരുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീടാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് മാറ്റിയതും മരണം സ്ഥിരീകരിച്ചതും.

ഡോക്ടര്‍മാര്‍ കൈമലര്‍ത്തി

കുട്ടിക്ക് അണുബാധയുണ്ടായതാണ് ആരോഗ്യനില വഷളാവാന്‍ കാരണമായത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കഴിയാവുന്ന പരിശോധനകളെല്ലാം നടത്തി മരുന്നുകള്‍ നല്‍കിയെങ്കിലും കുമാറിന്റെ ആരോഗ്യം കൂടുതല്‍ മോശമാവുകയായിരുന്നു. ഇനി രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വീട്ടിലേക്ക് കൊണ്ടുവന്നു

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ കുട്ടിയുടെ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. ഇനി രക്ഷയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടിലേക്ക് കൊണ്ടുപോവുന്നതാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം കുടുംബം അനുസരിക്കുകയായിരുന്നു.

'മരണം' സ്ഥിരീകരിച്ചു

തുടര്‍ന്ന് വീട്ടിലെത്തിയതോടെ കുട്ടിയുടെ ചലനം നിലച്ചു. ശ്വാസം അയക്കുകയോ അനക്കമോ ഇല്ലാത്തതിനാലാണ് മരിച്ചെന്ന് കരുതി അന്ത്യകര്‍മങ്ങള്‍ തുടങ്ങിയത്. ചിതയിലേക്കെടുക്കവെയാണ് കുട്ടിയുടെ കൈ അനങ്ങിയതെന്ന് കുമാറിന്റെ സഹോദരി ഭര്‍ത്താവ് ശരണപ്പ നായ്ക്കര്‍ പറഞ്ഞു.

ചിതയിലേക്ക് എടുക്കവെ കണ്ണുതുറന്നു

ഗ്രാമത്തില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെയാണ് ചിതയൊരുക്കിയിരുന്നത്. ഇവിടേക്ക് കൊണ്ടുപോവാന്‍ ഒരുങ്ങവെ കുട്ടി കണ്ണു തുറക്കുകയായിരുന്നു. കൈകാലുകള്‍ ഇളക്കുകയും ചെയ്തു. വേഗത്തില്‍ ശ്വാസം അയക്കാനുമാരംഭിച്ചതോടെ വീട്ടുകാര്‍ക്ക് വെപ്രാളമായി. പിന്നീട് ഗോകുല്‍ റോഡിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോള്‍ വെന്റിലേറ്ററില്‍

കുമാര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന് ഡോക്ടര്‍ മഹേഷ് നീലകണ്ഠന്നവര്‍ പറഞ്ഞു. കുട്ടിക്ക് നായ കടിച്ചപ്പോഴുള്ള അണുബാധയാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്വാസം നിലയ്ക്കാന്‍ കാരണം അദ്ദേഹം വിശദീകരിച്ചില്ല. ഇനി കുടുംബത്തിന്റെ തെറ്റിദ്ധാരണയാണോ മരണം സംഭവിച്ചെന്ന് തോന്നാന്‍ കാരണമെന്ന് വ്യക്തമല്ല.

കൂലിവേല ചെയ്യുന്ന കുമാര്‍

കുമാറിന്റെ അച്ഛന്‍ നിഞ്ചപ്പ കൂലിവേലക്കാരനാണ്. കുടുംബത്തിന്റെ ദാരിദ്ര്യം കാരണം ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് കുമാര്‍. ഇപ്പോള്‍ നിര്‍മാണ ജോലികള്‍ക്ക് പോവുകയാണ്. കുമാറിന്റെ ജേഷ്ഠന്‍ ഭിന്നശേഷിക്കാരനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+