Get Updates
Get notified of breaking news, exclusive insights, and must-see stories!

വികലാംഗനായ മകനെ കൊലപ്പെടുത്തി അമ്മയും കാമുകനും ഇന്‍ഷുറന്‍സ് തട്ടി

പൂനെ: വികലാംഗനായ മകനെ ക്രിക്കറ്റ് ബാറ്റുക്കൊണ്ട് തല്ലിക്കൊന്ന് അമ്മയും കാമുകനും ഇന്‍ഷൂറന്‍സ് തുക തട്ടിയെടുത്തു. ചൈതന്യ ബാല്‍പാണ്ഡെ എന്ന പതിമൂന്നുകാരനെയാണ് കഴിഞ്ഞ ദിവസം പണത്തിനു വേണ്ടി സ്വന്തം മാതാവ് കൊലപ്പെടുത്തിയത്. പൂനെയിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്. മകന്റെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നു.

ഇതു കൈക്കലാക്കാന്‍ വേണ്ടി രാഖി ബാല്‍പാണ്ഡെ എന്ന 37കാരി മകനെ അടിച്ചു കൊല്ലുകയായിരുന്നു. കൊലയ്ക്ക് കൂട്ടിന് കാമുകനും ഉണ്ടായിരുന്നു. സംഭവത്തില്‍ രാഖിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ മകനെ ആക്രമിച്ചതെന്നാണ് രാഖി പോലീസിനോട് പറഞ്ഞത്.

murder

എന്നാല്‍, കുട്ടിയെ രാഖി പട്ടിണിക്കിടുകയും ഉപദ്രവിക്കുകയുമാണ് ചെയ്തിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. അസുഖമുള്ള കുട്ടിയായിരുന്നെങ്കിലും ചൈതന്യ നല്ലൊരു ഗായകനായിരുന്നു. റിയാലിറ്റി ഷോകളില്‍ മത്സരിച്ചിട്ടുണ്ട്. നേരത്തെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ രാഖി വേറെ വീട്ടിലാണ് താമസം. മകന്‍ മരണപ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് തുക അമ്മയ്ക്ക് ലഭിക്കും. ഇതറിഞ്ഞ രാഖി കാമുകനെയും കൂട്ടുപിടിച്ച് മകനെ കൊല്ലുകയാണുണ്ടായത്.

ചൈതന്യ വീണ് മരിച്ചതായി വരുത്തി തീര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചില്‍ ശക്തമായി അടിച്ചതിനെ തുടര്‍ന്ന് ശ്വാസം നിലച്ചാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രാഖിക്ക് കൂട്ടുനിന്ന കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരേയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+