കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ മാറി, ഡീസല്‍ വിലയും താഴേക്ക്

Google Oneindia Malayalam News

ദില്ലി: ഏഴ് വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്ത് ഡീസലിന് വില കുറയുന്നു. നിലവില്‍ ഡീസലിന് മാസംതോറും അമ്പത് പൈസ വീതം കൂടിക്കൊണ്ടിരിക്കുകയാണ്. യു പി എ സര്‍ക്കാരിന്റെ കാലത്താണ് ഡീസലിന് മാസം തോറും അമ്പത് പൈസ വീതം കൂട്ടാന്‍ തീരുമാനമെടുത്ത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നടന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തിലാണ് ഡീസലിന് വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനുമുമ്പും പല തവണ അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞെങ്കിലും ഡീസലിന്റെ വില മാത്രം താഴ്ന്നില്ല. ഡീസല്‍ വില കുറച്ചുകൊണ്ട് സെപ്തംബര്‍ 15 നകം പ്രഖ്യാപനം ഉണ്ടാകും എന്നാണ് കരുതുന്നത്. തല്‍ക്കാലം വില കുറച്ചാലും ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാന്‍ സാധ്യതയില്ല.

diesel

ഡീസലിനൊപ്പം പെട്രോള്‍ വിലയിലും കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയ ശേഷം മൂന്ന് തവണ പെട്രോള്‍ വിലയില്‍ കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ഡീസല്‍ വിലയെ സ്വാധീനിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില വീപ്പയ്ക്ക് 100 ഡോളറില്‍ താഴെയായതും ചൈനയുടെ ഇറക്കുമതി കുറഞ്ഞതുമാണ് പെട്ടെന്നുള്ള വിലക്കുറവിന് കാരണം.

സെപ്തംബര്‍ എട്ട് തിങ്കളാഴ്ച ഒരു വീപ്പ ബ്രെന്റ് ക്രൂഡിന് 99.59 അമേരിക്കന്‍ ഡോളറായിരുന്നു വില. നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ധനവിലയില്‍ സര്‍ക്കാര്‍ കാര്യമായ കുറവ് വരുത്തുന്നത്. ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയാന്‍ സര്‍ക്കാരിന് പദ്ധതിയില്ല എന്നാണ് അറിയുന്നത്. ഇന്ധനവിലയില്‍ കനത്ത വര്‍ദ്ധനവ് ഉണ്ടാകുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കും.

English summary
In a breakthrough in the inflation-inflicted Indian economy, the price of Diesel prices has come down in 7 years. The global crude price has dropped below $100 a barrel for the first time in more than a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X