രാഹുല്‍ ഗാന്ധിയെ എഐസിസി അധ്യക്ഷാനാകാന്‍ നിർബന്ധിക്കാനാവില്ലെന്ന് ദിഗ്‌വിജയ് സിംഗ്
ദില്ലി: എ ഐ സി സി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ രാഹുൽ ഗാന്ധിയെ നിർബന്ധിക്കാനാവില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉള്‍പ്പടേയുള്ളവർ രാഹുല്‍ ഗാന്ധിയെ നിർബന്ധിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മുന്‍ നിലപാടില്‍ നിന്നും മാറാന്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി ഇനി പാർട്ടിയെ നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന സൂചനകളുമായി കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തന്നെ രംഗത്ത് എത്തിയത്.
പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി 2019 ല്‍ എ ഐ സി സി അധ്യക്ഷനത്ത് നിന്നും രാജിവെക്കുന്നത്. പിന്നീട് സോണിയ ഗാന്ധിയാണ് എ ഐ സി സി അധ്യക്ഷയുടെ പദവി വഹിച്ച് വരുന്നത്. സംഘടന തിരഞ്ഞെടുപ്പ് തീരുമാനപ്രകാരം സെപ്തംബർ 20-നകം കോൺഗ്രസിന് പുതിയ തലവനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. നിലവില്‍ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാൻ കുറച്ച് ദിവസങ്ങൾ വൈകിയിരിക്കുകയാണ്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ പാർട്ടി "ഐകകണ്‌ഠ്യേന" എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് അനുകൂലിക്കുന്നുവെന്നും അദ്ദേഹം ചുമതലയേറ്റില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കണമെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്
''രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായില്ലെങ്കിൽ രാജ്യത്തെ കോൺഗ്രസുകാർക്ക് വലിയ നിരാശയായിരിക്കും. അദ്ദേഹം (രാഹുൽ ഗാന്ധി) ഈ പദവി സ്വയം ഏറ്റെടുക്കണം. രാജ്യത്തെ സാധാരണ കോൺഗ്രസ്സ് ആളുകൾ അത് വളരെ അധികം ആഗ്രഹിക്കുന്നു" ഗെഹ്‌ലോട്ട് പറഞ്ഞു."അദ്ദേഹം എ ഐ സി സി അധ്യക്ഷനാകുന്നതിന് പിന്തുണ നൽകുന്നതാണ് ഏകകണ്ഠമായ അഭിപ്രായം. അതിനാൽ, അദ്ദേഹം അത് അംഗീകരിക്കുമെന്ന് ഞാൻ കരുതുന്നു. ഇത് ഗാന്ധിയെക്കുറിച്ചോ ഗാന്ധിയേതര കുടുംബത്തെക്കുറിച്ചോ അല്ല. ഇത് സംഘടനയുടെ പ്രവർത്തനമാണ്. ആരും പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ചുമല്ല.കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിയോ മുഖ്യമന്ത്രിയോ പോലും ആയിട്ടില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളുടെ പട്ടികയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെലോട്ടിന്റെ പേരുമുണ്ട്.












Click it and Unblock the Notifications