Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാരെ യാത്രയയക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 10 ലക്ഷം രൂപ

ഭോപാല്‍: ജഡ്ജിമാരെ യാത്രയയക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഭക്ഷണത്തിനായി ചെലവഴിച്ചത് പത്ത് ലക്ഷം രൂപ. 240 പേര്‍ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിലാണ് ഭക്ഷണത്തിന് പത്ത് ലക്ഷം രൂപ ചിലവഴിച്ചിരിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകനായ അജയ് ദുബെ നല്‍കിയ വിവരാവകാശ അപേക്ഷിയിന്മേലാണ് സര്‍ക്കാറിന്റെ മറുപടി ലഭിച്ചത്. ഏപ്രില്‍ 16ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ തുടങ്ങിയ പ്രമുഖര്‍ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Food

ആതിഥേയ ഇനത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ദുബെ നല്‍കിയ മറ്റൊരു അപേക്ഷയിന്‍മേല്‍ ആതിഥേയത്വത്തിന്റെ നിര്‍വചനം നല്‍കാനായിരുന്നു അക്കാദമിയുടെ മറുപടി. മധ്യപ്രദേശ് ടൂറിസം ബോര്‍ഡാണ് ചടങ്ങിന് നേതൃത്വം കൊടുത്തത്.

ജഡ്ജിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും വെള്ളിപ്പാത്രത്തിലാണ് ഭക്ഷണം വിളമ്പിയത്. വെള്ളിപ്പാത്രങ്ങള്‍ക്ക് വേണ്ടി 3.57 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 3.17 ലക്ഷം രൂപ ചായക്കും സമ്മാനങ്ങള്‍ക്കും വേണ്ടി ചെലവഴിച്ചു. ഭക്ഷണത്തിന് വേണ്ടി ചെലവഴിച്ചത് 3.37 ലക്ഷം രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+