കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങളുടെ എതിർപ്പ് ഫലം കണ്ടു: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിലുള്ള ചർച്ച മാറ്റിവച്ചു

Google Oneindia Malayalam News

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിർപ്പുമായി സംസ്ഥാനങ്ങൾ. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും ശക്തമായി എതിർത്തതോടെ ഈ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവക്കുകയായിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള വിഷയം ച‍ർച്ച ചെയ്യാനുള്ള സമയമായിട്ടില്ലെന്ന വിലയിരുത്തലോടെയാണ് ഈ നിർദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോ​ഗം മാറ്റിവെക്കുകയായിരുന്നു.

സംസ്ഥാനത്ത് ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും; അവസാന വർഷ ബിരുദ,ബിരുദാനന്തര ക്ലാസുകൾ നടത്താംസംസ്ഥാനത്ത് ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും; അവസാന വർഷ ബിരുദ,ബിരുദാനന്തര ക്ലാസുകൾ നടത്താം

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേ സമയം വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള നിർദേശം വിശദമായ പഠനം നടത്തുന്നതിന് വേണ്ടി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. വെളിച്ചണ്ണയുടെ നിരക്ക് ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നേരത്തെ തന്നെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഒരു ലിറ്ററിൽ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണം എന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. നിലവിൽ അഞ്ച് ശതമാനമാണ് വെളിച്ചെണ്ണയ്ക്ക് ചുമത്തുന്ന ജിഎസ്ടി. ഇത് വർധിപ്പിക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്.

petrol-diesel--15

ഇന്ത്യയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ഉത്തർപ്രദേശും കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് കേന്ദ്രനീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം സംസ്ഥാനങ്ങള്‍ക്ക് വലിയ തോതിൽ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ പിന്തുണച്ച് കേന്ദ്രം രംഗത്തെത്തിയിട്ടുണ്ടെങ്കിൽപ്പോലും സംസ്ഥാനങ്ങളുടെ പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൌൺസിലിനുള്ളിൽ എന്ത് തീരുമാനമെടുക്കണമെങ്കിലും ജിഎസ്ടി കൗൺസിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ജിഎസ്ടി ചട്ടം. ഇത് അനുസരിച്ചായിരിക്കും ഭാവിയിൽ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുക.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

ഈ വർഷം ഇന്ധന വില റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയതിനാൽ ജൂൺ 21 ന് കേരള ഹൈക്കോടതി പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ അത് പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള ഏത് നീക്കത്തെയും എതിർക്കുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും വ്യക്തമാക്കിയിരുന്നു.

ആശുപത്രി വാസം കഴിഞ്ഞ് കടതുറന്നു, ഒരാളും വന്നില്ല, അമ്പരപ്പിക്കുന്ന കാരണമെന്ന് കണ്ണന്‍ സാഗര്‍ആശുപത്രി വാസം കഴിഞ്ഞ് കടതുറന്നു, ഒരാളും വന്നില്ല, അമ്പരപ്പിക്കുന്ന കാരണമെന്ന് കണ്ണന്‍ സാഗര്‍

English summary
Discussion on imposing GST on Petrol and diesel postponed by GST Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X