കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി പണ്ഡിറ്റുകള്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താം, തിടുക്കം വേണ്ടെന്ന് മോഹന്‍ ഭാഗവത്

Google Oneindia Malayalam News

ദില്ലി: കശ്മീരി പണ്ഡിറ്റുകള്‍ നാട്ടിലേക്ക് മടങ്ങാനുള്ള സമയം വന്നു ചേര്‍ന്നുവെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇവര്‍ വൈകാതെ തന്നെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരുമെന്നും, ചിതറി കിടക്കുന്നവര്‍ ഒന്നിക്കണമെന്നും ഭാഗവത് പറഞ്ഞു. അതേസമയം തിരക്ക് കൂട്ടി ആരും മടങ്ങി വരാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇനിയൊരിക്കല്‍ ജമ്മുവിലേക്ക് മടങ്ങുകയാണെങ്കില്‍ അത് മുമ്പുള്ളത് പോലെ വലിയ കൂട്ടപ്പലായനത്തിന് ഇടവരുത്താത്ത രീതിയിലായിരിക്കണമെന്നും ഭാഗവത് പറഞ്ഞു. കശ്മീര്‍ ഫയല്‍സിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചിലര്‍ ആ സിനിമയെ പിന്തുണയ്ക്കുന്നുണ്ട്. ചിലര്‍ അത് അര്‍ധ സത്യമാണെന്ന് പറയുന്നു. എന്നാല്‍ സാധാരണക്കാരന്‍ ഇതിനെ മനസ്സുതകര്‍ക്കുന്ന സത്യം കാണിച്ച ചിത്രമാണെന്നാണ് പറയുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍

1

പലായനം ചെയ്യപ്പെട്ട് തകര്‍ന്ന് പോയ കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയുന്നത്. അതെല്ലാവരെയും പിടിച്ചുകുലുക്കി എന്നതാണ് സത്യം. അത്തരമൊരു വൈകാരികത രാജ്യത്ത് ഇന്നുണ്ട്. ഇത് നിലനില്‍ക്കുന്നത് കൊണ്ട് അടുത്ത വര്‍ഷം നമുക്ക് നാട്ടിലേക്ക് മടങ്ങിയെത്താനാവും. നമ്മുടെ സ്വന്തം വീടാണത്. പുതുവത്സരത്തില്‍ കശ്മീര്‍ നിന്ന് ചിതറിപോയവര്‍ എടുത്തവര്‍ എടുത്ത പ്രതിജ്ഞയാണ് അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയെന്നതെന്നും ഭാഗവത് പറയുന്നു. നമ്മുടെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ ഒരുപാട് സമയം എടുക്കില്ല. നമ്മുടെ സ്വന്തം ഭൂമിയില്‍ വീടുകള്‍ ഉയരുന്നതിന് അധികം കാലതാമസമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ നിന്ന് പലായനം ചെയ്തവരെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ ജനത ചിതറിപ്പോകുന്നത് പുതിയ കാര്യമല്ല. പക്ഷേ അവരുടെ വേദന അത് ഒരുപാട്. പക്ഷേ കഴിഞ്ഞ മൂന്നോ നാലോ ദശാബ്ദങ്ങളായി അവര്‍ ഈ വേദന അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ലോകം മുഴുവനായി നമ്മള്‍ ചിതറി കിടക്കുകയാണ്. പക്ഷേ കശ്മീര്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഭാഗമാണ്. അവിടെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഭാഗവത് പറയുന്നു. 2011ല്‍ നമ്മള്‍ കശ്മീരിലേക്ക് മടങ്ങിവരുമെന്ന് പറഞ്ഞിരുന്നു. പക്ഷേ അതൊരു നല്ല സമയമായിരുന്നില്ല. നിങ്ങളുടെ എല്ലാം പ്രയത്‌നം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരിക്കുകയാണ്. കഴിഞ്ഞ് 11 വര്‍ഷം നമ്മുടെ സാധ്യതകള്‍ വര്‍ധിച്ചു. ആര്‍ട്ടിക്കിള്‍ 370 പോലുള്ള തടസ്സങ്ങള്‍ ഇന്ന് നമ്മുടെ മുന്നില്‍ ഇല്ലെന്നും ഭാഗവത് പറഞ്ഞു.

ഇയൊരു സാഹചര്യത്തിലാണെങ്കിലും ആരും തിരക്ക് കൂട്ടി തീരുമാനമെടുക്കരുത്. നമ്മളെ ഇനി ആരും അവിടെ നിന്ന് ഇളക്കി മാറ്റാന്‍ സാധിക്കാത്ത തരത്തില്‍ മടങ്ങിയെത്തണമെന്നും ഭാഗവത് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ വിദ്വേഷമുള്ള വിഭാഗം ഇപ്പോഴും അവിടെയുണ്ട്. എന്നാല്‍ അവവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. നമ്മള്‍ സ്വന്തം ജനതയെ ആക്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അവര്‍ അനുഭവിക്കേണ്ടി വരും. തീര്‍ച്ചയായും നല്ല രീതിയില്‍ ശ്രമിച്ചാല്‍, അത്തരം കാര്യങ്ങള്‍ തന്നെ സംഭവിക്കുമെന്നും ഭാഗവത് വ്യക്തമാക്കി.

ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്ദിലീപിനോട് ചാനലിന് പക, കാരണമുണ്ട്, തന്നെയും ചോദ്യം ചെയ്തു, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

Recommended Video

cmsvideo
125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം

English summary
displaced kasmiri pandits should return to native place but dont haste says mohan bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X