കർണ്ണാടകത്തിൽ അസ്വാരസ്യം പുകയുന്നു: ക്യാബിനറ്റ് പുനസംഘടനയിൽ അതൃപ്തി, എംഎൽഎ ഓഫീസ് അടച്ചിട്ട് ആനന്ദ് സിംഗ്
ബെംഗളൂരു: കർണ്ണാടകത്തിൽ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കീഴിൽ നിയമസഭാ പുനസംഘടന പൂർത്തിയായെങ്കിലും വിയോജിപ്പുകൾ വർധിച്ച് വരികയാണ്. ടൂറിസം മന്ത്രി ആനന്ദ് സിംഗാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. വിജയനഗർ ജില്ലയിലെ ഹോസ്പേട്ടിലുള്ള തന്റെ എംഎൽഎ ഓഫീസും അദ്ദേഹം അടച്ചുപൂട്ടിക്കൊണ്ടാണ് അദ്ദേഹം മന്ത്രിസ്ഥാനങ്ങൾ നൽകിയതിലുള്ള അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച വീണ്ടും വീണ്ടും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. താനും ആനന്ദ് സിംഗും മൂന്ന് പതിറ്റാണ്ടായി സുഹൃത്തുക്കളാണെന്നും ഈ വിഷയത്തിൽ ആനന്ദ് സിംഗുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഞങ്ങൾ തുടർച്ചയായി ബന്ധം പുലർത്തിയിരുന്നവരാണ്. ഇന്നലെ അദ്ദേഹത്തോട് സംസാരിച്ചതായും വീണ്ടും സംസാരിച്ച് കാഴ്ചപ്പാടുകളെക്കുറിച്ച് മനസ്സിലാക്കുമെന്നും ബൊമ്മെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് എനിക്കറിയാം, ഞാനും എന്റെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സംസാരിച്ചാൽ കാര്യങ്ങൾ ശരിയാവുമെന്നും "അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ സമയം കാർണ്ണാടകത്തിൽ പാർട്ടിയ്ക്കുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ച് കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

അടുത്തിടെ രൂപീകരിച്ച മന്ത്രിസഭയിൽ ആനന്ദ് സിംഗിന് ടൂറിസം, പരിസ്ഥിതി എന്നീ വകുപ്പുകളാണ് നൽകിയിട്ടുള്ളത്. ഇതിനിടെ രാജിക്കത്തുമായി ആനന്ദ്സിംഗ് മുഖ്യമന്ത്രിയെ കണ്ടെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കത്ത് സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. യെഡിയൂരപ്പ സർക്കാരിലായിരുന്നപ്പോൾ വഹിച്ചിരുന്ന വനംവകുപ്പ്, ഊർജ്ജം എന്നിവയായിരുന്നു സിംഗിന് വേണ്ടതെന്നാണ് എംഎൽഎയോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെങ്കിൽപ്പോലും എല്ലാം ശരിയാവുമെന്നും തനിക്ക് ആവശ്യമുള്ള വകുപ്പ് തന്നെ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണെന്നുമാണ് അദ്ദേഹത്തിൽ നിന്നുള്ള പ്രതികരണം.

ആനന്ദ് സിംഗിനൊപ്പം മറ്റൊരു മന്ത്രി എംടിബി നാഗരാജും വകുപ്പുകളിലുള്ള അസംതൃപ്തി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. നാഗരാജിന് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, ചെറുകിട, പൊതുമേഖലാ വ്യവസായം എന്നീ വകുപ്പുകളാണ് ലഭിച്ചത്. അദ്ദേഹത്തിന് ഹൗസിംഗ് വേണമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തനിക്ക് നൽകിയിട്ടുള്ള വകുപ്പുകൾ ഉടൻ തന്നെ മാറ്റിനൽകുമെന്ന് ബൊമ്മൈ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിൽ വിശ്വാസമുണ്ടെന്നുമാണ് നാഗരാജ് ബുധനാഴ്ച പ്രതികരിച്ചത്.

2019 ൽ കോൺഗ്രും ജെഡിഎസും ബിജെപിയിൽ ചേർന്ന നാഗരാജും ആനന്ദ് സിംഗും -കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കുന്നതിലും ബിജെപിയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് കണക്കിലെടുത്ത് മന്ത്രി സ്ഥാനത്തിനായി പരിഗണിക്കുമെന്നാണ് കരുതുന്നത്. അതേസമയം, മന്ത്രി വി സുനിൽ കുമാർ ഇതുവരെയും തനിക്ക് അനുവദിച്ച ഊർജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുത്തിട്ടില്ല. ഇതെക്കുറിച്ച് ചോദിച്ചതോടെ മന്ത്രി സ്ഥാനം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് പ്രശ്നങ്ങളെക്കുറിച്ച് എനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കന്നഡ, സാംസ്കാരികം എന്നീ വകുപ്പുകളെക്കുറിച്ച് മാത്രം എന്നോട് ചോദിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. പോർട്ട്‌ഫോളിയോയെക്കുറിച്ച് മാത്രം എന്നോട് ചോദിക്കൂ. മൂന്ന് ദിവസത്തിന് ശേഷം ഊർജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറയുന്നു.
Recommended Video

കർണ്ണാടക മന്ത്രിസഭയിൽ ഇടംപിടിക്കാത്ത ബിജെപി നേതാക്കൾ ദില്ലിയിലെത്തി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. കുറച്ചുപേർ ബൊമ്മൈയും മറ്റുള്ളവരും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അരുൺ കുമാറിനെയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെയും സന്ദർശിച്ചിരുന്നു. എന്നാണ് ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് "ഒരു ബിജെപി നേതാവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം, പാർട്ടിയിൽ അസംതൃപ്തരായി കുടക് ജില്ലയിലെ നൂറുകണക്കിന് ബിജെപി പ്രവർത്തകർ ബെംഗളൂരുവിലെത്തി മടിക്കേരി മണ്ഡലത്തിലെ എംഎൽഎയായ അപ്പച്ചു രഞ്ജനെ മന്ത്രിയാക്കാത്തതിൽ ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം










Click it and Unblock the Notifications