കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ വീഴ്ത്തി, അടുത്തത് ഡികെ ശിവകുമാറോ? ഹവാലാ കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ്

Google Oneindia Malayalam News

ബെംഗളൂരു: പി ചിദംബരത്തിന് പിന്നാലെ കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ നോട്ടമിട്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ നീക്കം. കള്ളപ്പണം വെളുപ്പിക്കള്‍ കേസുമായി ബന്ധപ്പെട്ടാണ് മുന്‍ മന്ത്രികൂടിയായ ഡികെ ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ദില്ലിയിലെ എന്‍ഫോഴ്സ്മെന്‍റ് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി ശിവകുമാര്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

2017 ല്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് എട്ടുകോടിലിധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നോട്ടീസ് നല്‍കിയത്

നോട്ടീസ് നല്‍കിയത്

ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവകുമാറിനെതിരേയും എന്‍ഫോഴ്സ്മെന്‍റ്റ് ഡയറക്ടറേറ്റ് നീക്കം ദ്രുതഗതിയിലാക്കിയത്. എന്‍ഫോഴ്‌സമെന്റ് നടപടിക്കെതിരെ ശിവകുമാര്‍ നല്‍കിയ ഹരജി ഇന്നലെ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് നോട്ടീസ് നല്‍കിയത്.

ബിജെപി നടപടിയുടെ ഭാഗം

ബിജെപി നടപടിയുടെ ഭാഗം

തനിക്കെതിരായ കേസ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി നടപടിയുടെ ഭാഗമാണെങ്കിലും ആദായനികുതി വകുപ്പിന്‍റെ നടപടികളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ദില്ലിയിലേക്ക് പുറപ്പെടും മുമ്പ് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് പൂര്‍ണ്ണബോധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം വിട്ട് പോവില്ല

രാജ്യം വിട്ട് പോവില്ല

ഞാന്‍ ഈ രാജ്യം വിട്ട് എങ്ങോട്ടും പോവില്ല. അവര്‍ക്ക് എന്നെ ചോദ്യം ചെയാം. ഈ കേസിനെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. അത് തുടരുക തന്നെ ചെയ്യും. അവര്‍ക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ. ഞാന്‍ ധീരമായി നേരിട്ടുകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാടകീയതയുടെ ആവശ്യം ഇല്ല

നാടകീയതയുടെ ആവശ്യം ഇല്ല

ഈ കേസില്‍ ഇത്തരത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കേണ്ട കാര്യമൊന്നും ആദായ നികുതി വകുപ്പിനില്ല. തന്നെ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കമെങ്കില്‍ അത് സാധ്യമല്ല. ഞാന്‍ എന്തായാലും സമ്മര്‍ദ്ദത്തിലാവില്ല. പിരിമുറക്കം ഉണ്ടാക്കേണ്ട യാതൊരു സാഹചര്യവും ഇവിടെയിയല്ല.

ഒരു തെറ്റും ചെയ്തിട്ടില്ല

ഒരു തെറ്റും ചെയ്തിട്ടില്ല

ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ ആരേയും ലൈംഗികമായി ആക്രമിച്ചിട്ടില്ല. ആരില്‍ നിന്നും പണം തട്ടിപ്പറിച്ചിട്ടില്ല. എനിക്കെതിരെ അത്തരത്തില്‍ ഒരു പരാതിയും എവിടെയുമില്ല. വഞ്ചനാപരമായ നടപടിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിയമത്തില്‍ വിശ്വസിക്കുന്ന ആളായതിനാല്‍ തന്നെ പൂര്‍ണ്ണമായും അവരോട് സഹകരിക്കുമെന്നും

ഡികെ ശിവകുമാര്‍

ട്വീറ്റ്

നോട്ടീസ് കിട്ടിയത്

ട്വീറ്റ്

<strong>നിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫും </strong>നിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫും

ഹൈബിയുടെ പിഎ ആയി ഡിവൈഎഫ്ക്കാരന്‍; പ്രതിഷേധമുയര്‍ത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്ഹൈബിയുടെ പിഎ ആയി ഡിവൈഎഫ്ക്കാരന്‍; പ്രതിഷേധമുയര്‍ത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്

English summary
dk shivakumar on ed summons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X