Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ അമിത് ഷായുടെ മർമ്മത്ത് അടിക്കുന്നത് ഇത് രണ്ടാം തവണ, ഓർമയില്ലേ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടക മുൾ മുനയിലായിരുന്നു. നാടകാന്ത്യത്തിൽ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത നാണക്കേടിന്റെ ചരിത്രമാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് ബിജെപി നേതാവ് യെദ്യൂരപ്പ കുറിച്ചത്. അമ്പത്തഞ്ച് മണിക്കൂർ മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയിലിരുന്നത്. ബിജെപിയുടെ കുചിരകച്ചവടത്തെയും അട്ടിമറിയെയും മറികടന്ന് കോൺഗ്രസ്-ജെഡിഎസ് സർക്കകാരത്തിലെത്താൻ വഴിതെളിച്ചത് കോൺഗ്രസിലെ പ്രമുഖനായ നേതാവിന്റെ തന്ത്രമാണ്.

കോടതിയുടെ ഉത്തരവും കോൺഗ്രസിലെ കേന്ദ്ര നേതാക്കളും എത്തിയിരുന്നെങ്കിലും കർണാടകയിലെ കോൺഗ്രസ് പ്രതിസന്ധി മറി കടന്നത് ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളിലൂടെയാണ്. അമിഷ് ഷായുടെ തന്ത്രങ്ങലെ മലർത്തിയടിക്കുകയായിരുന്നു ഡികെ ശിവകുമാർ എന്ന കോൺഗ്രസ് നേതാവ്. എന്നാൽ ഇത് ആദ്യമായല്ല ബിജെപിയുടെ മർമ്മത് ഡികെ ശിവകുമാറിന്റെ പ്രഹരം ഏൽക്കുന്നത്. കഴി‍ഞ്ഞ വർഷം ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയെ ഒഴിവാക്കാൻ അമിത് ഷാ പരിശ്രമിച്ചിരുന്നെങ്കിലും ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ നീക്കത്തിലൂടെ കോൺഗ്രസ് ജയം കാണുകയായിരുന്നു.

DK Sivakumar

ഗുജറാത്തിൽ കോൺ‌ഗ്രസ് എംഎൽഎമാർക്കായി ബിജെപി വലവീശി കാത്തിരുന്നപ്പോൾ 44 നിയമസഭ അംഗങ്ങളെ ബെംഗളൂരുവിലെ ഈഗിൾടൺ റിസോൾട്ടിൽ ബിജെപി നേതാക്കൾക്ക് ഒരുത്തർക്കും ബന്ധപ്പെടാനാകാത്ത വിധം പാർപ്പിച്ചത് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു. സമാനമായ തന്ത്രം തന്നെയായിരുന്നു കർണാടക നിയസഭ തിരഞ്ഞെടുപ്പിലും അദ്ദേഹം കൈകൊണ്ടത്.

59 അംഗങ്ങളുണ്ടായിരുന്ന ഗുജറാത്ത് മിയമസസഭയിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ടിരുന്നു. തുടർന്ന് മൂന്ന് പേർ കൂടി കൊഴിഞ്ഞു. ഇതോടെ അപകടം മണത്ത കോൺഗ്രസ് ഗുജറാത്തിൽ നിന്നും എംഎൽഎമാരെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കർണാടകയിലേക്കാണ് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ സിദ്ധരാമയ്യ ആ ദൗത്യം ഏൽപ്പിച്ചത് അന്നതെ ഊർജ്ജ മന്ത്രിയായിരുന്ന ഡികെ ശിവകുമാറിനെ ആയിരുന്നു. ബിസിനസ് ബന്ധങ്ങളും ആൾബലവുമുള്ള വ്യക്ത തന്നെയാണ് ഡികെ ശിവകുമാർ.

എംഎൽഎമാരെയും കോണ്ട് ഈഗിൾടൺ റസ്റ്റോറന്റിലെക്കും അവിടുന്ന് ഹൈദരാബാദിലേക്കും തുടർന്ന് വിശ്വാസ വോട്ടെടുപ്പിനായി വിധാൻ സൗദയിലേക്കും എംഎൽഎമാരെ എത്തിച്ചതിന് ചുക്കാൻ പിടിച്ചതും. മാധ്യമങ്ങൾ വേണ്ട റിപ്പോർട്ടുകൾ നൽകിയതും ഡികെ ശിവകുമാർ തന്നെയായിരുന്നു. കെപിസിസിയുടെ മുൻ വർക്കിങ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. 2008ലെ കർമാക നിയസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും പണക്കാരനായ സ്ഥാനാർത്ഥിയായിരുന്നു ഡികെ. വലിയ ബിസിനസുകാരൻ കൂടിയായ ഇദ്ദേഹത്തിനെതിരെ 2015ൽ വ്യാജ ഖനന വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടിസ് നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+