ചെന്നൈ മഴ: കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: മൂന്നാം ദിവസവും തുടരുന്ന മഴ ചെന്നൈയിലെ ജനജീവിതം ദുരിതത്തിലാക്കിയതിന് പിന്നാലെ ഡിഎംകെ നേതാവ് കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 183 മില്ലിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. മീനമ്പാക്കം, നാടപട്ടിണം എന്നിവിടങ്ങളില്‍ 141 മില്ലിമീറ്ററും 51 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച മഴ ശമിച്ചെങ്കിലും തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും ഡെല്‍റ്റ പ്രദേശങ്ങളിലും ഭേദപ്പെട്ട രീതിയിലുള്ള മഴയാണ് ലഭിക്കുന്നത്.

തമിഴ്നാട്ടിലെ വടക്കന്‍ തീര പ്രദേശങ്ങളിലും തിരുവള്ളൂര്‍, കാഞ്ചീപുരം, ചെന്നൈ, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. 2015 ല്‍ ചെന്നൈയില്‍ വന്‍നാശം വിതച്ച പ്രളയത്തിന് ശേഷം ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് കഴി‍ഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ലഭിക്കുന്നത്.

 മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

മഴ തുടരുന്ന സാഹചര്യത്തില്‍ കടലില്‍ ഇറങ്ങരുതെന്ന് മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ നിവാസികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ദേശീയ ദുരന്തനിവാരണസേന ട്വീറ്റ് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ചെന്നൈ നിവാസികള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ഐടി സ്ഥാനപങ്ങള്‍ക്ക് അവധി

ഐടി സ്ഥാനപങ്ങള്‍ക്ക് അവധി


മഴ മൂലം പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തോടെ സംസ്ഥാനത്തെ ഐടി കമ്പനികളോട് അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്കക് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണമായത്. 2015ല്‍ ചെന്നൈയില്‍ നാശം വിതച്ച പ്രളയത്തിന് ശേഷം ചെന്നൈയില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ പെയ്തൊഴിഞ്ഞത്.

പരീക്ഷകള്‍ മാറ്റിവെച്ചു

പരീക്ഷകള്‍ മാറ്റിവെച്ചു


ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അണ്ണാമലൈ സര്‍വ‍കലാശാല നടത്താനിരുന്ന പരീക്ഷകളെല്ലാം മഴയെത്തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

 24 മണിക്കൂര്‍ നിര്‍ണായകം

24 മണിക്കൂര്‍ നിര്‍ണായകംഇതിന് പുറമേ സംസ്ഥാനത്തെ തിരുവള്ളൂര്‍, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ 153 മില്ലിമീറ്റര്‍ മഴയാണ് ചൈന്നെയില്‍ പെയ്തത്.

 ദുരിതാശ്വാസ ക്യാമ്പുകള്‍

ദുരിതാശ്വാസ ക്യാമ്പുകള്‍


സംസ്ഥാനത്ത് ഇതുവരെ 115 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് മഴക്കെടുതിയില്‍ കുടുങ്ങിയവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Heavy rains in Chennai have yet again disrupted daily life, and severe waterlogging in various parts of the city has caused major discomfort to the locals.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്