കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

93 കാരനായ കരുണാനിധി വീണ്ടും ആശുപത്രിയില്‍; എന്താണ് രോഗം...കടുത്ത ശ്വാസതടസ്സം?

15 ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Google Oneindia Malayalam News

ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവും ആയ എം കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 15 ന് രാത്രി 11 മണിയോടെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആകസ്മിക മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് തമിഴ് ജനത ഇപ്പോഴും മുക്തി നേടിയിട്ടില്ല.

കലൈഞ്ജര്‍ കരുണാനിധി

കലൈഞ്ജര്‍ കരുണാനിധി

കലൈഞ്ജര്‍ എന്നറിയപ്പെടുന്ന കരുണാനിധി തമിഴകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ്. ഡിഎംകെയുടെ അനിഷേധ്യ നേതാവ്.

മുന്‍ മുഖ്യമന്ത്രിയാണ്

മുന്‍ മുഖ്യമന്ത്രിയാണ്

അഞ്ച് തവണ തമിഴകത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച ആളാണ് കരുണാനിധി. അണ്ണാദുരൈ അന്തരിച്ചതിന് ശേഷമാണ് കരുണാനിധി ഡിഎംകെയുടെ നേതൃസ്ഥാനത്ത് എത്തുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഡിസംബര്‍ ഒന്നിനായിരുന്നു കരുണാനിധിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലര്‍ജിയെ തുടര്‍ന്നായിരുന്നു ഇത് എന്നായിരുന്നു വിശദീകരണം.

വീണ്ടും ആശുപത്രിയില്‍

വീണ്ടും ആശുപത്രിയില്‍

എന്നാല്‍ ഡിസംബര്‍ 15 ന് കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെന്നൈയിലെ കാവേരി ആശുപത്രി

ചെന്നൈയിലെ കാവേരി ആശുപത്രി

ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. അലര്‍ജിയെ തുടര്‍ന്നും ഈ ആശുപത്രിയില്‍ തന്നെ ആയിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്.

 ശ്വാസകോശത്തിലും തൊണ്ടയിലും അണുബാധ

ശ്വാസകോശത്തിലും തൊണ്ടയിലും അണുബാധ

ശ്വാസകോശത്തിലേയും തൊണ്ടയിലേയും അണു ബാധയാണ് കരുണാനിധിയുടെ പ്രശ്‌നം എന്നാണ് വിശദീകരണം. ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സിനിമയുമായി അഭേദ്യ ബന്ധം

സിനിമയുമായി അഭേദ്യ ബന്ധം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ പോലെ കരുണാനിധിയ്ക്കും തമിഴ് സിനിമ ലോകവുമായി അഭേദ്യമായ ബന്ധമുണ്ട്. തമിഴകത്തെ ഒരുകാലത്തെ സൂപ്പര്‍ തിരക്കഥാകൃത്തായിരുന്നു കലൈഞ്ജര്‍.

നാടകത്തിലും സജീവമായിരുന്നു

നാടകത്തിലും സജീവമായിരുന്നു

നാടകത്തിലൂടെയായിരുന്നു കരുണാനിധി സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. രാഷ്ട്രീയ പ്രവലര്‍ത്തനത്തിനിടയിലും അദ്ദേഹം തന്റെ സര്‍ഗ്ഗ സൃഷ്ടികള്‍ തുടര്‍ന്ന് പോന്നിരുന്നു.

എംജിആറിനെ കൊണ്ടുവന്ന കലൈഞ്ജര്‍

എംജിആറിനെ കൊണ്ടുവന്ന കലൈഞ്ജര്‍

തമിഴ് രാഷ്ട്രീയത്തിലേക്ക് എംജിആര്‍ എന്ന നേതാവിനെ കൈപിടിച്ച് കൊണ്ടുവന്നത് കരുണാനിധിയായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിയുകയും കരുണാനിധി എഐഎഡിഎംകെ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച് തമിഴകത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു എന്നത് ചരിത്രം.

English summary
Chief of Dravida Munnetra Kazhagam (DMK), Dr M Karuanidhi has been hospitalised yet again. He was discharged after spending a week in the hospital just eight days ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X