പളനിസ്വാമി മുഖ്യമന്ത്രിയായി വാഴില്ല?എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഡിഎംകെ തീരുമാനം,ഒപ്പം കോണ്‍ഗ്രസും..

  • By: Afeef
Subscribe to Oneindia Malayalam
ചെന്നൈ: തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പളനിസ്വാമിക്കെതിരെ വോട്ട് ചെയ്യാന്‍ ഡിഎംകെയുടെ തീരുമാനം. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ യോഗത്തിലാണ് പളനിസ്വാമിക്കെതിരെ വോട്ട് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതോടെ ശനിയാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.

തമിഴ്‌നാട് നിയമസഭയില്‍ ആകെ 88 എംഎല്‍എമാരാണ് ഡിഎംകെയ്ക്കുള്ളത്. പളനിസ്വാമിക്കെതിരെ നിലപാട് സ്വീകരിക്കണമെന്നാണ് പാര്‍ട്ടി യോഗത്തിലുണ്ടായ തീരുമാനം. അതേസമയം, കോണ്‍ഗ്രസും പളനിസ്വാമിക്കെതിരെ വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഡിഎംകെ സ്വീകരിക്കുന്ന നിലപാടിനെ അനുകൂലിക്കാനാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

palaniswamy

പനീര്‍ശെല്‍വം ക്യാമ്പിന് ആശ്വാസം പകരുന്നതാണ് ഡിഎംകെയുടെ തീരുമാനമെന്നത് തീര്‍ച്ചയാണ്. നിലവില്‍ 11 എഐഎഡിഎംകെ എംഎല്‍എമാരുടെ പിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്. പളനിസ്വാമിക്ക് 123 എംഎല്‍മാരുടെ പിന്തുണയുണ്ട്. 117 എംഎല്‍എമാര്‍ അനുകൂലിച്ച് വോട്ട് ചെയ്താല്‍ പളനിസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാനാകും. ഇതിനിടയില്‍ വോട്ടെടുപ്പിന് രഹസ്യബാലറ്റ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
DMK's working president M K Stalin said that his MLAs will vote against Palanisamy if the latter seeks a vote of confidence on Saturday.
Please Wait while comments are loading...