ഇന്നുച്ചയ്ക്ക് നിങ്ങളുടെ മൊബൈലിലേക്ക് ഒരു എമർജൻസി മെസേജ് വന്നിട്ടുണ്ടോ? ഇതാണ് സംഭവം
നിങ്ങളുടെ സ്മാർട്ട് ഫോണിലേക്ക് ഇന്നൊരു എമർജൻസി അലേർട്ട് മെസേജ് വന്നിരുന്നോ? എമർജൻസി അലേർട്ട് സിവിയർ എന്ന തലക്കെട്ടോടെയായിരിക്കും ആ സന്ദേശം വന്നിരിക്കുക. നിങ്ങളുടെ ഫോണിൽ നിന്ന് വലിയ ബീപ്പ് ശബ്ദവും കേട്ടുകാണും..
എന്താണ് ഈ സംഭവം എന്ന് അറിയാമോ? ആ സന്ദേശം വായിച്ച പലർക്കും സംഭവം എന്താണെന്ന് മനസ്സിലായിക്കാണും. ഇപ്പോഴും എന്താണ് സംഭവിച്ചത് എന്ന സംശയമുള്ളവർക്ക് വിശദമായി കാര്യങ്ങൾ വായിക്കാം...

കേന്ദ്രസർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമായിരുന്നു ഇത്.
എമർജൻസി അലേർട്ട് സിസ്റ്റത്തിലേക്ക് അയച്ചിരിക്കുന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനുമാണ് ലക്ഷ്യമിടുന്നത്.
അടിയന്തര സന്ദേശം:
ഇത് ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക.
ഈ സന്ദേശം TEST Pan-India എമർജൻസി അലേർട്ട് സിസ്റ്റത്തിലേക്ക് അയച്ചിരിക്കുന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും ഇത് ലക്ഷ്യമിടുന്നു," ഫ്ലാഷ് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും സന്ദേശം എത്തിയത്.
മൊബൈൽ ഓപ്പറേറ്റർമാരുടെയും സെൽ ബ്രോഡ്‌കാസ്റ്റ് സംവിധാനങ്ങളുടെയും അടിയന്തര മുന്നറിയിപ്പ് പ്രക്ഷേപണ ശേഷിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് വിവിധ പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ കാലാകാലങ്ങളിൽ നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അറിയിച്ചു.
പെട്ടെന്ന് ഇത്തരം ഒരു മെസേജ് കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടിപ്പോയി. എന്താണ് സംഭവം എന്ന് അറിയാതെ പകച്ചുപോയി. മെസേജിൽ പറഞ്ഞ കാര്യം കണ്ടപ്പോഴാണ് പലർക്കും കാര്യം മനസ്സിലായത്.
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ സർക്കാർ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ഫോൺ ഉപയോക്താക്കൾക്ക് ജൂലൈ 20 ന് സമാനമായ ടെസ്റ്റ് അലേർട്ട് ലഭിച്ചു.












Click it and Unblock the Notifications