കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അറിയുന്നുണ്ടോ ഇതെല്ലാം; നോട്ട് നിരോധനത്തിന് ഇരയായത് നവജാത ശിശുവും

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചത്.

  • By Akshay
Google Oneindia Malayalam News

മുംബൈ: അസാധുവായ നോട്ടുകള്‍ സ്വീകരിക്കാതെ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനാല്‍ നവജാത ശിശു മരിച്ചു. അസാധുവായ നോട്ടുകള്‍ ആശുപത്രികള്‍ സ്വീകരിക്കണം എന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചത്. ചികിത്സ വൈകിയതോടെ ഗോവണ്ടിയിലെ ജീവന്‍ജ്യോത് ആശുപത്രിയില്‍ വെച്ച് ജഗദീശ് ശര്‍മയുടെയും കിരണ്‍ ശര്‍മയുടെയും കുട്ടിയാണ് മരിച്ചത്.

ഡിസംബര്‍ 7 നായിരുന്നു കിരണ്‍ ശര്‍മ്മയ്ക്ക് പ്രസവ തീയതി കുറിച്ചിരുന്നത്. എന്നാല്‍, അമിത രക്തസ്രാവം മൂലം നവംബര്‍ ഒമ്പതിന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മരപ്പണിക്കാരനായ ജഗദീഷ് ശര്‍മ്മയുടെ കൈയില്‍ ഉണ്ടായിരുന്ന 500 നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ല.

 പ്രവേശിപ്പിച്ചില്ല

പ്രവേശിപ്പിച്ചില്ല

6000 രൂപ മുന്‍കൂറായി നല്‍ക്കാത്തതിനാല്‍ കുട്ടിയെ നവജാത തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

 പോലീസ് സ്‌റ്റേഷന്‍

പോലീസ് സ്‌റ്റേഷന്‍

ഇതു സംബന്ധിച്ച്, കുട്ടിയുടെ അച്ഛന്‍ ജഗദീഷ് ശര്‍മ്മ പരാതിയുമായി ശിവജി നഗര്‍ പോലീസ് സ്റ്റേഷനില്‍ സമീപിച്ചെങ്കിലും ഐഫ്‌ഐആര്‍ രേഖപ്പെടുത്തിയില്ല.

മെഡിക്കല്‍ കൗണ്‍സില്‍

മെഡിക്കല്‍ കൗണ്‍സില്‍

പരാതി എഴുതി തന്നാല്‍ മതി ഞങ്ങള്‍ അത് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിനു കൈമാറാമെന്നായിരുന്നു പോലീസ് സ്റ്റേഷനില്‍ നിന്നു ലഭിച്ച മറുപടി.

 ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി

പരാതിയില്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ അശുപത്രിക്കെതിരെ ബോംബെ നഴ്‌സിംഗ് ഹോം ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദീപക് സാവന്ത് പറഞ്ഞു.

സ്വീകരിക്കുന്നില്ല

സ്വീകരിക്കുന്നില്ല

അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികള്‍, പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, മുംബൈയിലെ പല ആശുപത്രികളും അഞ്ഞൂറ്, ആയിരം നോട്ടുകള്‍ സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.

English summary
The chaos triggered by the demonetisation of Rs 1000 and 500 currency notes claimed its first victim on Friday – a newborn in Govandi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X