Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതു താന്‍ ഡാ ഡോക്ടര്‍!!!; വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയത് വന്‍കുടലില്‍

വന്ധ്യകരണം നടത്താന്‍ അണ്ഡാശയ കുഴലിനു പകരം ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് വന്‍കുടലില്‍. ഒഡീഷ യുവതിയുടെ വന്‍കടലിന്റെ ഒരു ഭാഗം ശസ്ത്രക്രീയിലൂടെ മുറിച്ചുമാറ്റി.

ഒഡീഷ: കുടുംബാസൂത്രണം നടത്താന്‍ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഒഡീഷയിലെ കന്‍സാര്‍ സ്വദേശിനിയായ ജരാന മാലിക്കിനെ അപകടത്തിലാക്കിയത് ഡോക്ടറുടെ അശ്രദ്ധ. വന്ധ്യകരണം നടത്തുന്നതിനായി കുടലില്‍ മുറിച്ചതാണ് അപകടത്തിനു കാരണമായത്. കൂലിപ്പണിക്കാരനായ രമേഷ് മാലിക്കിന്റെ ഭാര്യയാണ് ഇരുപത്തേഴുകാരിയായ ജരാന.

ഫലോപ്പിയന്‍ ട്യൂബ് (അണ്ഡാശയ കുഴല്‍) ആണെന്നു കരുതി വന്‍കുടലിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. വന്ധ്യകരണത്തിനായി അണ്ഡാശയക്കുഴല്‍ മുറിച്ച് അടക്കുകയോ കെട്ടുകയോ ആണു ചെയ്യുക. എന്നാല്‍ അണ്ഡാശയക്കുഴല്‍ ആണെന്നു കരുതി വന്‍കുടലില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഓപ്പറേഷനു ശേഷം അടിവയറില്‍ അതിശക്തമായ വേദന അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ജരാനയെ കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ജരാന അപകട നില തരണം ചെയ്തുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ വന്ധ്യകരണം

ഒഡീഷയുടെ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് വന്ധ്യകരണത്തിനായി ആളുകള്‍ സമീപിക്കുന്നത്.

സംഭവം ഇങ്ങനെ

തിങ്കളാഴ്ചയാണ് ജരാനയെ വന്ധ്യകരണ ശസ്ത്രക്രിയക്കായി ഇന്‍ഡറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ്ക്കു ശേഷം അടിവയറില്‍ കലശലായ വേദന അനുഭവപ്പട്ടതിനേത്തുടര്‍ന്ന് ജരാനയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനേത്തുടര്‍ന്ന് അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

മരണത്തോളമെത്തിയ അപകടം

വന്ധ്യകരണ ശസ്ത്രക്രീയ നടത്തിയ ഡോക്ടര്‍ ഫലോപ്പിയന്‍ ട്യൂബാണെന്ന് കരുതി വന്‍കുടലിന്റെ ഒരു ഭാഗം മുറിച്ചു നീക്കിയിരുന്നു.

പോലീസ് കേസെടുത്തു

ഡോക്ടറുടെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ ജരാനയുടെ ഭര്‍ത്താവ് രമേഷ് മാലിക്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കും ആശുപത്രിയിലെ മറ്റു സ്റ്റാഫുകള്‍ക്കുമെതിരെയാണ് കേസ്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+