യജമാന സ്‌നേഹം; കടുവയില്‍ നിന്ന് വളര്‍ത്തുനായ ഉടമയെ രക്ഷിച്ചു
ഷാജഹാന്‍പുര്‍: യജമാനന്റെ ജീവന്‍ രക്ഷിച്ച വളര്‍ത്തുനായ ജീവന്‍ വെടിഞ്ഞു. ദുധുവ നാഷണല്‍ പാര്‍ക്കിന് സമീപത്തുള്ള ഗ്രാമത്തിലാണ് ഉറങ്ങിക്കിടന്ന യജമാനനനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വളര്‍ത്തുനായ പോരാടിയത്. ഒടുവില്‍ പുലിയുമായുള്ള പോരാട്ടത്തില്‍ ജാക്കിയെന്നുപേരുള്ള വളര്‍ത്തുനായമാണ് ജീവന്‍ വെടിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നിന്നും 52 കിലോമീറ്റര്‍ അകലെ ബാര്‍ബത്പുര്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കര്‍ഷകനായ ഗുര്‍ദേവ് സിങ് രാത്രി വീടിന് പുറത്തുള്ള വരാന്തയില്‍ നാലു വയസ്സായ ജാക്കിയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. പുലിയുടെ മനസ്സിലാക്കിയ ജാക്കി കുരച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് യജമാനനെ വിളിച്ചുണര്‍ത്തിയെങ്കിലും ഉറക്കമണര്‍ന്ന ഗുര്‍ദേവ് സിങിന് പുലി ആക്രമിച്ചത് പെട്ടെന്നായിരുന്നു. ഈ സമയത്താണ് ജാക്കി പുലിയുമായി പോരാട്ടം തുടങ്ങി. എന്നാല്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് യജമാനന്‍ രക്ഷപ്പെട്ടെങ്കിലും എതിരിട്ട് നിന്ന് ഗുരുതരമായി പരിക്കേറ്റ നായയെ പുലി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.

ഗുര്‍ദേവും കുടുംബവും പിന്നീട് നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രിയാണ് ജാക്കിയുടെ മൃതദേഹം കുറച്ചകലെ നിന്നും കണ്ടെത്താനായത്. നാല് വര്‍ഷം മുമ്പ് ഗുര്‍ദേവിന്റെ കുടുംബം എടുത്തുവളര്‍ത്തിയ ജാക്കി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു ജാക്കി കഴിഞ്ഞത്. കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചും ജാക്കി അനുഗമിക്കുമായിരുന്നു.
ഏതാനും ചപ്പാത്തിക്കഷണങ്ങള്‍ നല്‍കിയതിന്റെ പേരില്‍ തന്നോട് നായ കണിച്ച സ്‌നേഹവും ത്യാഗവും മനുഷ്യര്‍ കണ്ടു പഠിക്കേണ്ടതാണെന്ന് ഗുര്‍ദേവ് പറഞ്ഞു.












Click it and Unblock the Notifications