Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാസ്‌കിന്‍ നല്‍കി; വ്യാജ പ്രചാരണത്തില്‍ വീഴരുതെന്ന് മോദി

ദില്ലി: കൊറോണ വ്യാപനം, വാകസിനേഷന്‍ എന്നീ കാര്യങ്ങളില്‍ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസാന്ത്യ റേഡിയോ പ്രോഗ്രാമായ മന്‍കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൊറോണ വ്യാപനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ അതില്‍ വീഴരുത്. ആധികാരികതയുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണം. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ തേടേണ്ടത് എന്നും മോദി പറഞ്ഞു.

n

വാക്‌സിന്‍ സംബന്ധിച്ച കിംവദന്തികളിലും വീഴരുത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം സൗജന്യമായി വാക്‌സിന്‍ അയക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. മെയ് ഒന്ന് മുതല്‍ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും മോദി പറഞ്ഞു. കൊറോണ പ്രതിരോധ രംഗത്ത് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണക്കെതിരായ വലിയ യുദ്ധത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണെന്നും ഒട്ടേറെ അനുഭവങ്ങള്‍ അവര്‍ക്കുണ്ടെന്നും മോദി പറഞ്ഞു.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

കൊറോണയുടെ ഒന്നാം തരംഗം വിജയകരമായി മറികടന്നവരാണ് നമ്മള്‍. എന്നാല്‍ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വന്നതെന്ന് മോദി പറഞ്ഞു. നമ്മുടെ ക്ഷമയെയും സഹനശേഷിയെയും പരീക്ഷിക്കുകയാണ് കൊറോണ വൈറസ് എന്നും മോദി പറഞ്ഞു. മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ശശാങ്കുമായി രണ്ടാം കൊവിഡ് തരംഗത്തെ കുറിച്ച് മോദി സംസാരിച്ചു. രോഗികളും രോഗം ഭേദമാകുന്നവരും വര്‍ധിക്കുന്നുണ്ടെന്ന് ശശാങ്ക് പറഞ്ഞു.

മഞ്ഞയിൽ സുന്ദരിയായി അതിഥി ബുദ്ധതോക്കി; ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    വാക്സിനേഷനെ കുറിച്ചുള്ള കള്ള പ്രചരണങ്ങൾ വിശ്വസിക്കരുത്: സൗജന്യ വാക്സിനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+