കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസ്നേഹം തെളിയിക്കാൻ ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ട: ബിജെപി വക്താവിന് ഒവൈസിയുടെ മറുപടി

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപിക്കെതിരെ ആഞ്ഞടിച്ച് എഐഎംഐഎം തലവനും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഹിന്ദി ടിവി ചാനൽ ആജ് തക്കിൽ ജിഎച്ച്എംസി തിരഞ്ഞെടുപ്പിനെക്കുള്ള സംവാദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഒവൈസി. തന്നെ വിമർശിച്ച് രംഗത്തെത്തിയ ബിജെപി ദേശീയ വക്താവ് സുധാൻസു ത്രിവേദിയുടെ പരാമർശങ്ങൾക്കാണ് അദ്ദേഹം കടുത്ത ഭാഷയിൽ മറുപടി നൽകിയത്.

ഷുഗര്‍ ലെവല്‍ 74 ല്‍ നിന്ന് 574 ലേക്ക്, നാല് ദിവസം ശ്വസനം പൂര്‍ണമായും ഓക്‌സിജൻ സഹായത്തിൽ- എംബി രാജേഷിന്റെ കൊവിഡ് അനുഭവംഷുഗര്‍ ലെവല്‍ 74 ല്‍ നിന്ന് 574 ലേക്ക്, നാല് ദിവസം ശ്വസനം പൂര്‍ണമായും ഓക്‌സിജൻ സഹായത്തിൽ- എംബി രാജേഷിന്റെ കൊവിഡ് അനുഭവം

സർട്ടിഫിക്കറ്റ് വേണ്ട

സർട്ടിഫിക്കറ്റ് വേണ്ട

എന്റെ രാജ്യസ്നേഹം തെളിയിക്കാൻ ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് ഒവൈസിയുടെ പ്രതികരണം. ഹിന്ദി വാർത്താ ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ദേശസ്നേഹം തെളിയിക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഒവൈസിയുടെ മറുപടി. ഇതോടെയാണ് ബിജെപിയെ കടന്നാക്രമിച്ച് അദ്ദേഹം രംഗത്തെത്തുന്നത്.

 വിശ്വാസ്യത പുലർത്തുന്നവൻ

വിശ്വാസ്യത പുലർത്തുന്നവൻ

ഞാൻ പോയതിന് ശേഷം വരുന്ന പത്ത് തലമുറയിൽപ്പെട്ടവരോടും നിങ്ങൾ രാജ്യസ്നേഹം തെളിയിക്കാൻ നിങ്ങൾ ആവശ്യപ്പെടും. പോയി തുലയൂ. അവരുടെ സർട്ടിഫിക്കറ്റ് ഞാൻ ഷൂവിന് കീഴിലേ വെയ്ക്കൂ. ഞാൻ ഇന്ത്യയോട് വിശ്വാസ്യത പുലർത്തുന്നവനാണ് അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും. ആജ് തക് ചാനലിൽ വെച്ച് ബിജെപി ദേശീയ വക്താവ് സുധാൻസു ത്രിവേദിയോടൊപ്പം ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് ഒവൈസി ബിജെപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജിഎച്ച്എംസി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടന്ന ചർച്ചയിലായിരുന്നു സംഭവം.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ഹൈദരാബാദിൽ 'സർജിക്കൽ സ്‌ട്രൈക്ക്' നടത്തുന്നതിനെക്കുറിച്ചും ഒവൈസിയുടെ വോട്ടർമാർ ഇന്ത്യക്കാരല്ലെന്നും ബിജെപി നേതാക്കൾ നടത്തിയ അഭിപ്രായത്തെക്കുറിച്ചും ഒവൈസിയുടെ ചോദിച്ചതോടെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു. ജിന്നയുടെ പ്രത്യയശാസ്ത്രം ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും നിരവധി മുസ്‌ലിംകൾ പാകിസ്താൻ സൃഷ്ടിക്കുന്നതിനായി മുസ്ലീം ലീഗിന് വോട്ടുചെയ്തതായും ബിജെപി ദേശീയ വക്താവ് അവകാശപ്പെട്ടു.

എന്തുകൊണ്ട് ജിന്നയ്ക്ക് പിന്തുണ

എന്തുകൊണ്ട് ജിന്നയ്ക്ക് പിന്തുണ

എത്ര മുസ്ലിങ്ങൾ മുസ്ലിം ലീഗിന് വോട്ട് ചെയ്തു. ഓരോ മുസ്ലിമിനും വോട്ട് ചെയ്യാൻ സാർവത്രിക വോട്ടവകാശം ഉണ്ടായിരുന്നോ? മുസ്ലിം ലീഗിന് വോട്ട് ചെയ്തവർ പാകിസ്താനിലേക്ക് പോകേണ്ടതുണ്ടോ. ചരിത്രത്തിന്റെ മുഴുവൻ കഥ പറയാതെ നിങ്ങൾ എന്തുകൊണ്ടാണ് കുറച്ച് ഭാഗംമാത്രം പറയുന്നത്. മുസ്ലിങ്ങൾക്ക് സാർവ്വത്രിക വോട്ടവകാശം ഉണ്ടായിരുന്നുവെങ്കിൽ അവർ ഒരിക്കലും ജിന്നയെ പിന്തുണയ്ക്കില്ലായിരുന്നു. അവതാരകന്റെ ചോദ്യത്തിന് ഒവൈസി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം

ആവിഷ്കാര സ്വാതന്ത്ര്യം


എനിക്ക് പറയാനുള്ളത് നിങ്ങളൊരു മുസ്ലിമിനെ കാണുമ്പോൾ ചിന്താഗതി മാറ്റൂ എന്നാണ്. ഇന്ത്യൻ ഭരണഘടന എനിക്ക് ആവിഷ്കാര സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ദയവായി നിങ്ങളുടെ മതം പിന്തുടരാൻ മടിക്കേണ്ടതില്ല, പക്ഷേ നിങ്ങൾക്ക് ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ദേശീയഗാനത്തിന് വേണ്ടി നിലകൊള്ളുക, 'ഭാരത് മാതാ കി ജയ്' എന്ന് പറയുന്നവരെ ഞാൻ ബഹുമാനിക്കുകയും ചെയ്യും. ഒപ്പം വന്ദേമാതരം വിളിക്കുന്നവർക്കൊപ്പം ഒപ്പം നിൽക്കുകയും ചെയ്യും.

 ഇന്ത്യൻ ഭരണഘടന മരിച്ചോ

ഇന്ത്യൻ ഭരണഘടന മരിച്ചോ

"ഇന്ത്യയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? മോദിയുടെ സർക്കാർ കിം ജോങ് ഉന്നിന്റെ സർക്കാരിനെപ്പോലെയാണോ? ഭരണഘടന മരിച്ചോ? ജിന്ന പാകിസ്ഥാനിലേക്ക് പോയി. എന്നാൽ ഞങ്ങൾക്ക് എല്ലായ്പ്പോഴും ഇന്ത്യയുമായി ബന്ധമുണ്ട്. ഇന്ത്യയിലെ ശ്മശാനങ്ങളിലേക്ക് പോകുക, ഞങ്ങളുടെ വിശ്വസ്തത നിങ്ങൾ അവിടെ കാണും. ഞങ്ങളുടെ മൂപ്പന്മാർ നെഞ്ചുകൾ ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെയാണ് കല്ലറകളിൽ കിടക്കുന്നത്. ഇന്ത്യയോടുള്ള എന്റെ വിശ്വസ്തത ആരോടും തെളിയിക്കേണ്ടതില്ല. നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങൾ ചെയ്യുക. ഞാൻ ഇന്ത്യയിൽ നിന്നുള്ളയാളാണ്. അതെല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും. അതിന് ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
'Don't need your certificate to prove my patriotism': Owaisi slams BJP in Channel debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X