വിഷമിക്കേണ്ട, ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിങ്ങള്‍: ഭാഗവതിന് മറുപടിയുമായി ഒവൈസി
ദില്ലി: രാജ്യത്തെ ജനസംഖ്യ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട് ആർ എസ് എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും ന്യൂനപക്ഷ മതസംഘടനകളില്‍ നിന്നും ഉയർന്ന് വരുന്നത്. രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം ആവശ്യമാണെന്നായിരുന്നു വിജയദശമി ദിനത്തില്‍ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്.
ജനസംഖ്യ കൂടുന്നത് ഭാരമാകും. ജനനനിരക്കിലെ അസന്തുലിതത്വം, നിർബന്ധിത മതപരിവർത്തനം, പ്രലോഭനത്താലും ആർത്തിയാലുമുണ്ടാകുന്ന കടന്നുകയറ്റങ്ങൾ എന്നിവയൊക്കെ അസന്തുലിതാവസ്ഥയുണ്ടാക്കുമെന്നും ആർ എസ് എസ് മേധാവി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആർ എസ് എസിന് മറുപടിയുമായി എ ഐ എം എം മേധാവി അസുദുദ്ദീന്‍ ഉവൈസിയും രംഗത്ത് എത്തിയിരിക്കുകയാണ്.

രാജ്യത്ത് മുസ്ലിംങ്ങളുടെ ജനന നിരക്ക് കുറഞ്ഞുവെന്നും ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിം വിഭാഗമാണെന്നുമാണ് ഉവൈസി വ്യക്തമാക്കുന്നത്. "വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ കൂടുന്നില്ല, മറിച്ച് കുറയുകയാണ്... ആരാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്? ഞങ്ങളാണ്. മോഹൻ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല," അസദുദ്ദീൻ ഒവൈസി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

"ഖുർആൻ വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്, ഭഗവത് സാഹബ്, ഒരു ഭ്രൂണത്തെ കൊല്ലുന്നത് വളരെ വലിയ പാപമാണെന്ന് അല്ലാഹു ഞങ്ങളോട് പറയുന്നു. രണ്ട് ഗർഭധാരണങ്ങൾക്കിടയിലുള്ള വിടവ് ഏറ്റവും കൂടുതല്‍ ദൈർഘിപ്പിക്കുന്നത് മുസ്ലീങ്ങളാണ്. ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നതും ഈ ജനവിഭാഗം തന്നെ" - എ ഐ എം ഐ എം അധ്യക്ഷന്‍ പറഞ്ഞു.

ദേശീയ കുടുംബാരോഗ്യ സർവേയുടെ രേഖകൾ പ്രകാരം മുസ്ലീങ്ങളുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2 ശതമാനമായി കുറഞ്ഞു. നിങ്ങൾ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മാത്രം പിശകാണ്. കുടുംബാസൂത്രണം സംബന്ധിച്ച് നിർബന്ധം ചെലുത്താൻ കഴിയില്ലെന്ന് 2020ൽ മോദി സർക്കാറാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യവും ഇല്ല. എന്നാൽ ജനസംഖ്യ വർദ്ധിക്കുകയാണെന്നാണ് മോഹൻ ഭാഗവത് പറയുന്നതെന്നും ഉവൈസി വ്യക്തമാക്കുന്നു.

ഭാഗവതിന് മറുപടി പറയുന്നതിനോടൊപ്പം ബി ജെ പിക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു "നിങ്ങൾ തൊഴിൽ നൽകുന്നില്ല, ശമ്പളം കൂട്ടുന്നില്ല, 2061 വരെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ഭക്ഷണത്തിനും മരുന്നിനുമായി മക്കളെ ആശ്രയിച്ച് കഴിയേണ്ടി വരും. ആരാണ് അവർക്ക് ഭക്ഷണം നൽകുക?? ബി ജെ പിയും ആർ എസ് എസും അവർക്ക് ഭക്ഷണം നൽകില്ല. എന്നിട്ടും അവർ മുസ്ലീങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്''- ഉവൈസി ആരോപിക്കുന്നു.

"നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് മദ്രസകൾ ലക്ഷ്യമിടുകയാണ്. യുപി സർക്കാരിന്റെ മദ്രസകളെക്കുറിച്ചുള്ള സർവേയെ ശക്തമായി അപലപിക്കുന്നു. യുപി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എന്നെ വിമർശിച്ച ആളുകൾ എവിടെയാണ്. നിങ്ങൾ ഇപ്പോൾ മദ്രസ, വഖഫ് സർവേ നടക്കുന്നത് കാണുന്നില്ല"- മദ്രസകളുടെയും വഖഫ് ബോർഡ് സ്വത്തുക്കളുടെയും സർവ്വേയിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications