ഇന്ത്യയ്ക്ക് ട്രംപ് തുണ; പാകിസ്താന്‍ ഭീകര രാഷ്ട്രം, പ്രഖ്യാപനമുണ്ടാകുമെന്ന് ഉപദേശക സമിതിയംഗം
ഇന്ത്യയുടെ പാകിസ്താനെതിരെയുള്ള ഭീകരവിരുദ്ധ നിലപാടിന് നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ നീക്കം
ദില്ലി: പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കാനുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ബില്ലിന് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരം. ഇന്ത്യയുടെ പാകിസ്താനെതിരെയുള്ള ഭീകരവിരുദ്ധ നിലപാടിന് നിര്‍ണായകമാകുന്നതാണ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ നീക്കം. ബിനിനസുകാരനും ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകസമിതി അംഗവുമായ ഇന്ത്യന്‍ വംശജന്‍ ശലഭ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ഭാവിയില്‍ ട്രംപിന്റെ നീക്കം സഹായിക്കും.
ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാകിസ്താന്റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെയുള്ള ബില്ലിന് ട്രംപിന്റെ അംഗീകാരം ലഭിക്കുന്നത്.

പാകിസ്‌കാന്‍ ഭീകരരാഷ്ട്രം
ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കത്തിന് ട്രംപിന്റെ പിന്തുണ ലഭിക്കുന്നത്.

വെളിപ്പെടുത്തല്‍ ഇന്ത്യന്‍ മാധ്യമത്തോട്
തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയില്‍ നിന്ന് ഇക്കണോമിക്‌സ് െൈടംസിന് നല്‍കിയ ഫോണ്‍ ഇന്‍ അഭിമുഖത്തിലാണ് ട്രംപിന്റെ ഉപദേശക സമിതി അംഗതമായ ഇന്ത്യന്‍ പൗരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് അംഗം ടെഡ് പോ, ദന റോഹ്രബാച്ചര്‍ എന്നിവരാണ് പാകിസ്താനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തെ പിന്തുണച്ചത്.

പാക് വിരുദ്ധ ക്യാമ്പയിന്‍
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ നടത്തിയ ക്യാമ്പയിനില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പാകിസ്താന്റെ ഭീകര വിരുദ്ധ നിലപാടുകളെ എതിര്‍ത്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ വഴി ആളുകള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചത്.

ഇന്ത്യന്‍ ടെക്കികള്‍ക്ക് ഭയം വേണ്ട
ട്രംപ് അധികാരത്തിലെത്തിയാല്‍ എച്ച് 1 ബി വിസ നിയമം കര്‍ശനമാക്കുന്നതോടെ ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന ഇന്ത്യക്കാരുടെ ഭയത്തിന് സാധുതയില്ലെന്ന് ശലഭ് കുമാര്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍
ട്രംപ് അധികാരത്തിലെത്തുന്നതോടുകൂടി അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയില്‍ പ്രതിവര്‍ഷം 4-5 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും ഇത് അമേരിക്കയിലെ സേവന മേഖലയില്‍ ഉയര്‍ച്ചയുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യ- അമേരിക്ക വ്യാപാര ബന്ധങ്ങളിലും ഇത് വളര്‍ച്ച സാധ്യമാക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതിരോധ രംഗത്ത് കൈകോര്‍ക്കും
അധികാരത്തിലെത്തുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങളും മെച്ചപ്പെടും. അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇന്ത്യ നികുതി പരിഷ്‌കാരം എളുപ്പത്തിലാക്കണമെന്നും ശലഭ് ചൂണ്ടിക്കാണിക്കുന്നു.

ട്രംപിന് പാക് വിരുദ്ധത
അമേരിക്കന്‍ പ്രസിന്റായി ട്രംപ് അധികാരത്തില്‍ എത്തുന്നതില്‍ ഏറ്റവും അധികം ആശങ്കയുണ്ടാക്കിയത് പാകിസ്താനാണ്. ഇന്ത്യയെ പിന്തുണയ്ക്കുന്ന ട്രംപിന്റെ നിലപാടിനെ അമേരിക്കയും ഭയന്നിരുന്നു. ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകളും ഇതിന് കാരണമായിരുന്നു.












Click it and Unblock the Notifications