ഞങ്ങള്‍ ക്ഷമിച്ച് നില്‍ക്കുകയാണ്, പരിധി വിട്ടാല്‍... കര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി ഖട്ടാര്‍
ചണ്ഡീഗഡ്: കര്‍ഷകര്‍ സമരത്തില്‍ പ്രതികരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. രാഷ്ട്രീയ നേതാക്കള്‍ സമരത്തിനോട് ക്ഷമിച്ച് നില്‍ക്കുകയാണ്. അതുകൊണ്ട് ആരും പരിധി വിട്ടുപോകാതിരിക്കാന്‍ ശ്രമിക്കണം. അങ്ങനെയുണ്ടായാല്‍ ഒന്നും നല്ലതിനാവില്ലെന്നും ഖട്ടാര്‍ പറഞ്ഞു. ഇന്ന് കര്‍ഷകരും പ്രാദേശിക ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഗാസിപൂരിലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടിയിരുന്നു. ഇത് ഉയര്‍ത്തി കാണിച്ചായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം.

കര്ഷകന് എന്ന വാക്ക് പരിശുദ്ധമാണ്. വളരെ ബഹുമാനത്തോടെ കാണുന്നവരാണ് അവര്‍. കുറച്ച് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കാരണം ആ വാക്ക് ഇപ്പോള്‍ മോശമായിരിക്കുകയാണ്. സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റിരിക്കുകയാണ്. കൊലപാതകങ്ങള്‍ നടക്കുന്നു. റോഡുകള്‍ തടസ്സപ്പെടുത്തുന്നു. ഇത്തരം ജനാധിപത്യവിരുദ്ധമായ സംഭവങ്ങളെ താന്‍ അപലപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങള്‍ സഹിച്ചും ക്ഷമിച്ചും നില്‍ക്കുകയാണ്. ഈ സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്തമുള്ളത് കൊണ്ടാണ് അവരെ കാണാന്‍ വരുന്നത്. എന്നാല്‍ ജനങ്ങളെ കാണാനെത്തുന്ന മന്ത്രിമാരെ അവര്‍ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഗ്രാമത്തില്‍ സന്ദര്‍ശനം നടത്താന്‍ ഇവര്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. അവര്‍ എത്ര പ്രകോപിപ്പിച്ചാലും ഞങ്ങളെ ശാന്തരായി തന്നെ ജനങ്ങളെ കാണാനെത്തും. ഞങ്ങള്‍ ശാന്തരാണെന്ന് കരുതി ആരും പരിധി വിടാന്‍ നില്‍ക്കേണ്ടെന്നും ഖട്ടാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള സമരം കര്‍ഷകര്‍ ശക്തമാക്കിയ വേളയിലാണ് മുന്നറിയിപ്പ് നല്‍കിയത്. സിംഘു, തിക്ക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. എന്നാല്‍ നിയമം പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കാന്‍ ഈ നിയമങ്ങള്‍ക്ക് സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. അതോടൊപ്പം മിനിമം താങ്ങുവില റദ്ദാക്കില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകരുമായി സമവായമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
Recommended Video
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications