24 കോടി മുസ്ലീങ്ങളെ ചൈനയിലേക്ക് അയക്കുമോ? പ്രതിപക്ഷ യോഗത്തില്‍ ബിജെപിക്കെതിരെ ഫാറൂഖ് അബ്ദുള്ള
ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ശനിയാഴ്ച്ച ജമ്മുവില്‍ വെച്ച് നടന്നിരുന്നു. ഇതിലാണ് രൂക്ഷമായി ഫാറൂഖ് അബ്ദുള്ള മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ദില്ലി: മോദി സര്‍ക്കാരിന്റെ മുസ്ലീം വിരോധ നയത്തിനെതിരെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നാണ് തനിക്ക് മോദി സര്‍ക്കാരിനോടുള്ള അപേക്ഷയെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ശനിയാഴ്ച്ച ജമ്മുവില്‍ വെച്ച് നടന്നിരുന്നു. ഇതിലാണ് രൂക്ഷമായി ഫാറൂഖ് അബ്ദുള്ള മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വിവിധ മതവിഭാഗങ്ങളെ പരസ്പരം എതിരാളികളാക്കാന്‍ പാടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പുതിയ കാര്യമാണ്. എന്താണ് അവര്‍ 24 കോടി മുസ്ലീങ്ങളോട് ചെയ്യാന്‍ പോകുന്നത്. അവരെ കടലിലേക്ക് വലിച്ചെറിയുമോ, അതല്ലെങ്കില്‍ അവരെ ചൈനയിലേക്ക് അയക്കുമോ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു.

ഗാന്ധിജിയും രാമ രാജ്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഗാന്ധി പറഞ്ഞിട്ടുള്ള രാമരാജ്യം ക്ഷേമ രാജ്യമാണ്. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നതാണിത്. ആരും വിവേചനം നേരിടാത്ത രാജ്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. നമ്മള്‍ എല്ലാവരും ഗാന്ധിജിയും ആശയങ്ങളെയാണ് പിന്തുടരേണ്ടതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനും, സംസ്ഥാനത്ത് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.
ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം നടന്നത്. ഒരു സംസ്ഥാനമെന്ന കശ്മീരിന്റെ അധികാരത്തെ ഇല്ലാതാക്കി അതിനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയത് വളരെ വലിയൊരു ദുരന്തമാണെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ദില്ലി സന്ദര്‍ശിക്കുമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലെ പ്രതിപക്ഷ നേതാക്കളെയും കാണുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.












Click it and Unblock the Notifications