Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാരതത്തോട് കളിക്കരുത്'; പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ, നൽകിയത് കനത്ത പ്രഹരം

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനതിരെ കടുത്ത നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്. യുദ്ധകാലത്ത് പോലും മരവിപ്പിക്കാതിരുന്ന സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ കനത്ത പ്രഹരം. കൂടാതെ പാക്കിസ്ഥാനുമായുള്ള അതിർത്തി അടക്കുകയും പാക് പ്രതിരോധ ഉദ്യഗസ്ഥരെ പുറത്താക്കുകയും പൗരൻമാർക്കുള്ള വിസ നിർത്തിവെയ്ക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിർത്ത് കടന്നുള്ള ഭീകരാക്രമണങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രതികരണങ്ങൾ നയതന്ത്ര പ്രസ്താവനകളിലും താക്കീതുകളിലുമായി ഒതുങ്ങിയിരുന്നു. എന്നാൽ ഇനി ഒരിക്കലും ഇന്ത്യയിൽ നിന്നൊരു ദാക്ഷിണ്യവും പാക്കിസ്ഥാൻ പ്രതീക്ഷരുത്. ഇന്ത്യയുടെ നടപടികൾ ശക്തവും ധീരവും ദൃഢനിശ്ചയത്തോടും കൂടിയുള്ളതായിരിക്കും.

modinew2-1

പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളയാവരെ ഇനി ഈ ഭൂമിയിൽ വെച്ചേക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. 'ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തും, അവരെ ശിക്കും, ഓരോ തീവ്രവാദിയേയും ഇല്ലാതാക്കും, അവർക്ക് പിന്നിൽ പ്രവർത്തിച്ചവരേയും. ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കും',എന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി; നയതന്ത്രപരമായ മാറ്റം

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സിന്ധു നദീ ജല കരാർ മരവിപ്പിക്കുമെന്ന് പാക്കിസ്ഥാൻ കരുതിക്കാണില്ല. ഭീകരവാദത്തെ പോറ്റുമ്പോൾ വെള്ളവും സമാധാനവും ഒരുപോലെ ഒഴുകില്ലെന്ന പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശം കൂടിയായിരുന്നു ഇത്. വെറുമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമല്ല ഇത് മറിച്ച് ഇന്ത്യൻ വിദേശ നയത്തിന്റെ തന്നെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി

മുതിർന്ന 3 പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. മാത്രമല്ല പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 45 ശതമാനമായി കുറക്കുകയും ചെയ്തു. ഭീകരതയെ വളർത്തുമ്പോൾ നയതന്ത്ര്യം പ്രതീക്ഷരുതെന്ന ഫലപ്രദവും പ്രതീകാത്മകവുമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകിയത്.

പാക്ക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ നാട് വിടണമെന്ന്

പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് ചെയ്ത ഇന്ത്യ 48 മണിക്കൂറിനുള്ളിൽ തന്നെ പാക് പൗരൻമാരോട് നാട് വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഭീകരവാദത്തെ കയറ്റിവിടുന്ന ഒരു രാജ്യത്തിന്റെ പൗരൻമാർക്ക് അഭയം നൽകാൻ ഇന്ത്യ ഒരുക്കമല്ലെന്ന് ഇതിലൂടെ വ്യക്തമാക്കി.

അതിർത്തി അടച്ചു.

വാഗ-അട്ടാരി അതിർത്തി അടച്ചു. സാമ്പത്തിക, സാമൂഹിക, നയതന്ത്ര ബന്ധങ്ങൾക്ക് ഒരു വിലയുണ്ടെന്നും ആ വില സമാധാനമാണെന്നുമുള്ള സൂചനയാണിത്.

വിസ നൽകില്ല

പാക്കിസ്ഥാൻ പൗരൻമാർക്കുള്ള വിസയും ഇന്ത്യ നിരോധിച്ചു. മുൻപ് നൽകിയ വിസകൾ റദ്ദ് ചെയ്യുകയും ചെയ്തു. ആരോഗ്യാവശ്യങ്ങൾക്കടക്കം അനുവദിച്ച വിസയാണ് റദ്ദ് ചെയ്തത്. ഭീകരവാദവും വിനോദസഞ്ചാരവും പരസ്പരം കൈകോർത്ത് പോകില്ലെന്ന് ഇന്ത്യ ഇതിലൂടെ പാക്കിസ്ഥാനെ മനസിലാക്കിപ്പിച്ചു.

സൈനിക പരിപാടികൾ അവസാനിപ്പിച്ചു

വാഗ അതിർത്തിയിലെ സൗഹാർദ സൈനിക പരിപാടികൾ അവസാനിപ്പിച്ചു.ഇന്ത്യക്കാരുടെ ജീവന് ഭീഷണിയുള്ളപ്പോൾ ഇനി സൗഹൃദപരമായ പ്രകടനങ്ങൾ വേണ്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി

എല്ലാ പ്രതിരോധ ഉദ്യോഗസ്ഥരോടും രാജ്യം വിടണമെന്ന് ഇന്ത്യ വ്യക്തമാക്കി

നയതന്ത്ര നടപടികൾ മാത്രമല്ല പാക്കിസ്ഥാനെതിരെ സൈന്യവും ശക്തമായ സന്ദേശമാണ് നൽകിയത്. നിലവിൽ ഇന്ത്യയുടെ അഭിമാനവും സ്വാശ്രയത്വത്തിന്റെ പ്രതീകവുമായ ഐഎൻഎസ് വിക്രാന്ത് അറബിക്കടലിൽ പെട്രോളിങ് നടത്തുന്നുണ്ട്. എന്തിനും തയ്യാറാണെന്ന വ്യക്തമായ സന്ദേശം നൽകി സെൻട്രൽ സെക്ടറിൽ അക്രമാൻ സൈനികാഭ്യാസം നടത്തുന്നുണ്ട്. കടൽ വഴിയുള്ള ഭീഷണികളെ തടയാൻ പ്രാപ്തമാണെന്ന സന്ദേശം നൽകി മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലിന്റെ പരീക്ഷണവും ഇന്ത്യ സൂറത്തിൽ നടത്തി. നീതി നടപ്പാക്കാൻ ശക്തവും സമർത്ഥവുമായ തയ്യാറെടുപ്പുകളാണ് ഇത്തരത്തിൽ ഇന്ത്യ നടത്തുന്നത്.

ലഷ്കർ ഇ തൊയിബ കമാന്ററെ വകവരുത്തി; ഭീകകരുടെ വീടുകൾ തകർത്തു

ബന്ദിപ്പോരയിൽ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ സൈന്യം വധിച്ചു. പഹൽഗാം ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകളും സൈന്യം തകർത്തു. ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്ത്.

ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു.ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഭീകരവാദികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യം.

മോദിയുണ്ടെങ്കിൽ എന്തും നടക്കും; ഇപ്പോൾ എക്കാലത്തേക്കാളും കൂടുതൽ

ഇത് പുതിയൊരു സമീപമാണ്. അതായത് യാതൊരു ക്ഷമാപണത്തിനും ഇടകൊടുക്കാതെ ശക്തവും വേഗത്തിലുമുള്ള നടപടികൾ.നിഷ്ക്രിയത്വത്തിൽ നിന്ന് ധീരമായ നടപടിയിലേക്കുള്ള ഒരു മാറ്റമാണിത്. ഇതാണ് പുതിയ ഇന്ത്യ ശക്തമായ ദൃഢനിശ്ചയത്തോടെ പൊരുതാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+