കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര പരിസ്ഥിതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനേക ഗാന്ധി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പരിസ്ഥിതി വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. പരിസ്ഥിതി വകുപ്പ് മൃഗങ്ങളെ കൊല്ലാന്‍ ആര്‍ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് മനേക ഗാന്ധി പറഞ്ഞു.

മന്ത്രി പ്രകാശ് ജാവദേക്കറുടെ കീഴിലുള്ള വകുപ്പാണ് പരിസ്ഥിതി വകുപ്പ്. പരിസ്ഥിതി വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ആന, കുരങ്ങ്, പോലുളഅള മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കികൊണ്ട് കത്തയച്ചതായും മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തക കൂടിയായ മനേക ഗാന്ധി ആരോപിച്ചു.

Maneka Gandhi

കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇടക്കാലത്തേക്ക് അനുമതി നല്‍കിയിരുന്നു. ഇതാണ് മനേക ഗാന്ധിയ പ്രകോപിതയാക്കിയതെന്നാണ് സൂചന. നേരത്തെ ഗോവധത്തിനെതിരെ മനേക ഗാന്ധി രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ മുഖേന പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. മൃഗശാലകള്‍ അടച്ചു പൂട്ടണമെന്നും ആവശ്യപെട്ടിരുന്നു.

English summary
Union Minister for Women and Child Development Maneka Gandhi on Thursday trained guns at her cabinet colleague Union Environment Minister Prakash Javadekar and said the latter’s ministry is frivolously granting permission to kill innocent animals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X