നരബലി; രണ്ട് സ്ത്രീകളുടെ തലയില്ലാ മൃതദേഹങ്ങള്‍ കണ്ടെത്തി
മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നരബലിയാണ് നടന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കൂടാതെ മൃതദേഹം പുഷ്പങ്ങളും ചന്ദനത്തിരികളും കുങ്കുമവും വിതറിയ നിലയിലായിരുന്നു കാണപ്പെട്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായുള്ള നരബലി. ഈസ്റ്റ് മിഡ്‌നാപൂരില്‍ രണ്ട് യുവതികളുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നരബലിയാണ് നടന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കൂടാതെ മൃതദേഹം പുഷ്പങ്ങളും ചന്ദനത്തിരികളും കുങ്കുമവും വിതറിയ നിലയിലായിരുന്നു കാണപ്പെട്ടത്.
ശനിയാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ തമ്‌ലുക് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 18 വയസുതോന്നിക്കുന്ന സ്ത്രീയുടെ ഉടല്‍ കണ്ടെത്തുകയായിരുന്നു. രണ്ടുമണിക്കൂറിനു ശേഷം 60 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗ്രാമില്‍ അടുത്ത മൃതദേഹവും കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൊല്ലപ്പെട്ട സ്ത്രീകളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവചതികളെ മറ്റ് എവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതാവാമെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications