മേഘാലയയിൽ കളം മാറ്റി ചവിട്ടി ബിജെപി; ബീഫ് നിരോധനമില്ല, എല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്!
ഷില്ലോങ്: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കളം മാറ്റി ചവിട്ടി ബിജെപി. ബീഫ് നിരോധനം എന്ന നയം ബിജെപിക്കില്ലെന്നും ഗോവധം നിരോധിച്ചിട്ടില്ലെന്നും മേഘാലയ ബിജെപി വൈസ് പ്രിസഡന്റ് ജെ എ ലിങ്‌ദോ പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് മേഘാലയ അതുകൊണ്ട് തന്നെ കളം മാറ്റി ചവിട്ടുകയാണ് ബിജെപി.
നേപ്പാളില്‍ നടക്കുന്ന ഗദിമായ് ഉത്സവത്തിനായി വലിയ തോതില്‍ സംസ്ഥാനത്ത് നിന്ന് കന്നുകാലികളെ കൊണ്ടു പോകാറുണ്ടെന്നും കന്നുകാലി ചന്തകളെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് മെയ് 23 ലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമെന്നും ലിങ്‌ദോ പറഞ്ഞു. ബീഫ് നിരോധനത്തിനെതിരെ സംസ്ഥാനത്തിനകത്ത് നിന്നുള്ള പ്രതിഷേധങ്ങളുമാണ് കോണ്‍ഗ്രസിന്റെ പ്രചാരങ്ങളുമാണ് ബീഫ് വിഷയത്തില്‍ ബിജെപിയെ നയം മാറ്റാന്‍ പ്രേരിപ്പിച്ചത്.

കന്നുകാലികളെ വില്‍പന നടത്തുന്നതിനും കശാപ്പ് ചെയ്യുന്നതിനുമുള്ള വിലക്ക് മേഘാലയിലെ 5.7 ലക്ഷം കുടുംബങ്ങളെയാണ് ബാധിക്കുന്നത്. അടുത്തിടെ ദില്ലി സന്ദര്‍ശിച്ച മേഘാലയ മുഖ്യമന്ത്രി മുകുള്‍ ശര്‍മ ബീഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം.


Click it and Unblock the Notifications