ബെംഗളൂരിലെ സെന്‍സേഷണല്‍ കൊള്ള, കോടികള്‍ നിറച്ച എടിഎം ടാറ്റസുമോയുമായി മുങ്ങിയ ഡ്രൈവര്‍ പിടിയില്‍

  • By: Thanmaya
Subscribe to Oneindia Malayalam


ബെംഗളൂരു: കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ബെഗംളൂരില്‍ കോടികള്‍ നിറച്ച എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവര്‍ പോലീസ് പിടിയില്‍. പോലീസിന്റെയും ഭീകര വിരുദ്ധ സേനയുടെയും നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍ ഡൊമനിക് പിടിയിലാകുന്നത്.

നവംബര്‍ 23നാണ് കെജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന പണം നിറച്ച എടിഎമ്മിന്റെ ടാറ്റസുമോയുമായി ഡ്രൈവര്‍ മുങ്ങിയത്. 1.37 കോടി രൂപയാണ് കടത്തിക്കൊണ്ട് പോകുമ്പോള്‍ വാഹനത്തിലുണ്ടായിരുന്നത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഡ്രൈവറായ ഡൊമനികിന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

money-04

കെജി റോഡില്‍ നിന്ന് കടത്തിയ വാഹനം വസന്ത് നഗറിലുള്ള മൗണ്ട് കാര്‍മല്‍ കോളേജിനടുത്ത് ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഉപേക്ഷിച്ചിട്ട് വാഹനത്തില്‍ നിന്ന് 45 ലക്ഷം രൂപയും ഒരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച ശേഷം തന്റെ ലിംഖപുരത്തുള്ള വീട്ടിലേക്കാണ് പോയത്. പിന്നീട് ഭാര്യ എവലിന്‍ മേരിയെയും മകനെയും കൂട്ടി ഡൊമനിക് കോയമ്പത്തൂരിലേക്ക് കടക്കുകകയായിരുന്നു.

മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടന്ന കൊള്ളയാണെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. ലിംഖപുരത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഡ്രൈവര്‍ ഡൊമനികും ഭാര്യയും മകനും ശിവാജി നഗറിലെ ബസ്റ്റാന്റിന് സമീപത്തുള്ള ഇംപീരിയല്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചു. അതിന് ശേഷം ഇരുവരുടെയും സിമ്മുകള്‍ ഒടിച്ച് ചവറ്റ് കുട്ടയില്‍ ഉപേക്ഷിച്ചു. പിന്നീട് പോലീസ് അന്വേഷണത്തില്‍ ഉപേക്ഷിച്ചിട്ട സിം കണ്ടെത്തിയിരുന്നു.

കര്‍ണാടകയിലെ ലിംഖരാജപുരം സ്വദേശിയാണ് 43കാരനായ ഡൊമനിക് സെല്‍വരാജ്. കാഷ് പ്രൊവൈഡര്‍ കമ്പിനിയായ ലോജി കാഷിന്റെ കോണ്‍ട്രാക്ട് ഡ്രൈവറാണ് ഡൊമനിക്.

English summary
Dominique Roy, 43, the driver who fled with the cash van from KG Road with Rs 1.37 crore in it, has become an enigma of sorts
Please Wait while comments are loading...