Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജന ഗൽറാണി സഞ്ചരിച്ച കാറിൽ എ സി ഓണാക്കാൻ വിസമ്മതിച്ച് ഡ്രൈവർ; പിന്നീട് നടന്നത് ഇങ്ങനെ...

ബെംഗളൂരു: കാറിൻ്റെ ഏ.സി ഓണാക്കാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ കന്നട സിനിമ താരം സഞ്ജന ഗൽറാണിക്കെതിരെ കാർ ഡ്രൈവർ പരാതിപ്പെട്ടു. ഗൽറാണിയുടെ പരാതിക്ക് പിന്നാലെയാണ് ഡ്രൈവറും പരാതിയുമായി രംഗത്ത് വന്നത്. കാറിൻ്റെ ഏ.സി ഓണാക്കുന്നത് കർണാടക സർക്കാരിൻ്റെ കൊവിഡ് നിബന്ധനകൾക്ക് വിരുദ്ധമാണെനിരിക്കെ നടി നിർബന്ധം തുടർന്നപ്പോൾ ഓണാക്കി ലെവൽ ഒന്നിലിട്ടുവെന്ന് ഡ്രൈവർ പറയുന്നു. ഏ സി ലെവൽ വർധിപ്പിക്കാൻ ഡ്രൈവർ തയ്യാറായില്ലെന്നും അധിക്ഷേപിച്ചെന്നുമാണ് സഞ്ജനയുടെ പരാതി. സംഭവത്തിൽ ഇരുവരും പൊലീസിൽ പരാതി നൽകി.

1

ബെംഗളുരുവിലെ ഡൊമ്മലൂറിന് സമീപത്ത് നിന്നാണ് കന്നട താരം സഞ്ജന ഗൽറാണി പരാതിയ്ക്കിരയായ കാബ് ഡ്രൈവറുടെ കാറിൽ കയറുന്നത്. വാഹനത്തിനുള്ളിൽ പ്രവേശിച്ച ഉടനെ ഏ. സി ഓണാക്കാൻ സഞ്ജന ആവശ്യപ്പെട്ടു. എന്നാൽ, കർണാടക സർക്കാരിന്റെ കൊവിഡ് നിബന്ധനകൾ കാരണം ഇതിന് കഴിയില്ലെന്ന് അറിയിച്ചതായി ഡ്രൈവർ പറഞ്ഞു. ഇക്കാര്യത്തിൽ നടി നിർബന്ധം തുടർന്നതിനാൽ ഏ സി ഓണാക്കിയ താൻ ലെവൽ ഒന്നിൽ ഇട്ടുവെന്നാണ് ഡ്രൈവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

അതേസമയം, പെട്ടെന്ന് പ്രകോപിതയായ നടി കാറിലെ ഏ.സി ലെവൽ നാലിലേക്കുയർത്തിയെന്നും അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ഡ്രൈവർ പറയുന്നു. തന്നെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് കാണിച്ച് പരാതി കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ ക്യാമ്പയിൻ പ്രചരിപ്പിക്കുമെന്ന് നടി പറഞ്ഞതായും ഡ്രൈവർ ചൂണ്ടിക്കാട്ടി.

3

കാറിന്റെ ഏ സി ഓണാക്കുന്നത് കർണാടക സർക്കാരിന്റെ കൊവിഡ് നിബന്ധനകൾക്ക് എതിരാണെന്നിരിക്കെ ഗിൽറാണി അധിക്ഷേപിച്ചുവെന്നാണ് ഡ്രൈവർ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. ഡ്രൈവർക്കെതിരെ നടി ആരോപണം ഉന്നയിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഡ്രൈവർ പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ, കാർ ഡ്രൈവർ സർക്കാരിൻ്റെ കൊവിഡ് നിബന്ധനകളെക്കുറിച്ച് പറഞ്ഞിരുന്നില്ല. അദ്ദേഹം അത് പറഞ്ഞിരുന്നുവെങ്കിൽ താൻ അംഗീകരിക്കുമായിരുന്നുവെന്നാണ് സഞ്ജന പറയുന്നത്. കാറിന് ഏ.സി ചാർജ് ഉൾപ്പെടെ ഈടാക്കിയെന്നും ഡ്രൈവർ തന്നോട് തട്ടിക്കയറിയെന്നും നടി ചൂണ്ടിക്കാട്ടുന്നു.

4

മുഴുവൻ യാത്രാക്കൂലിയും നൽകിയിട്ടും ഇത്തരത്തിൽ ഡ്രൈവർമാർ സ്ത്രീകളെ അപമാനിക്കുന്നതായി നടി വീഡിയോയിൽ പറയുന്നുണ്ട്. അപമാനിക്കപ്പെടുന്ന ഒരു സ്ത്രീയാകാൻ താനില്ലെന്ന് പറയുന്ന ഗൽറാണി ഒരു കാബ് ഡ്രൈവറോട് വെല്ലുവിളിക്കാനില്ലെന്നും പറയുന്നു. അത്തരത്തിൽ തരംതാഴാൻ തനിക്ക് കഴിയില്ലെന്നും സഞ്ജന വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

Recommended Video

cmsvideo
    രാഹുലിന്റെ വിരട്ടലിൽ ഞെട്ടി യോഗി..മര്യാദക്ക് എന്നെ കടത്തിവിട്ടോ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+