കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസം തികയാതെ ജനിച്ച പെൺകുഞ്ഞ് NICU-വിലെ ചികിത്സ കാത്ത് കഴിയുന്നു

  • By Desk
Google Oneindia Malayalam News

ചെറുപ്പക്കാരായ മറ്റേതൊരു രക്ഷിതാക്കളെയുംപോലെ അഞ്ചിയും മങ്കമ്മയും തങ്ങളുടെ ആദ്യത്തെ കുട്ടി ഈ ലോകത്തിൽ ജനിച്ചുവീണതിൽ അതിയായി സന്തോഷിച്ചു. 2018 മേയ് 30-ാം തീയതിയാണ് അവരുടെ കൊച്ചുമകൾ പിറന്നുവീണത്. സന്തോഷം അലയടിച്ചുകൊണ്ടിരിക്കുമ്പോൾ, ഉത്കണ്ഠയ്ക്കും കാരണമുണ്ടായി. ഗർഭാവസ്ഥയെത്തുടർന്ന് കേവലം ഏഴ് മാസം മാത്രം പൂർത്തിയാകുമ്പോഴാണ് അകാലികമായി മങ്കമ്മയുടെയും അഞ്ചിയുടെയും കുഞ്ഞ് പിറന്നത്.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്ന കുട്ടിയെ അപ്പോൾത്തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ശരിയാംവണ്ണം ഒന്ന് കൈകളിലെടുക്കുവാനുള്ള അവസരംപോലും മങ്കമ്മയ്ക്കും അഞ്ചിയ്ക്കും ലഭിച്ചില്ല. ജനിച്ചപ്പോൾ മുതൽതന്നെ ട്യൂബുകളും, വയറുകളും, ബാൻഡേജുകളും കൊണ്ട് പൊതിയപ്പെട്ട് സ്വന്തമായി ഒന്ന് ശ്വസിക്കുവാനോ ഭക്ഷിക്കുവാനോപോലും കഴിയാത്ത ആ കൊച്ചു കുഞ്ഞിനെ നവജാത ശിശുക്കൾക്കുവേണ്ടിയുള്ള തീവ്രപരിചരണ വിഭാഗത്തിൽ (NICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.

mangamma 1

ശരീരബലം കൂടി നല്ല ആരോഗ്യമുണ്ടാകുകയും, പുറത്തുള്ള പരിതഃസ്ഥിതിയെ അതിജീവിക്കുവാനുള്ള കഴിവ് ഉണ്ടാകുകയും ചെയ്യുന്നതുവരെ കുറച്ച് കൂടുതൽ കാലം കുഞ്ഞ് NICU-വിൽ കിടക്കേണ്ടിവരുമെന്ന് ദുഃഖിതരായ ആ രക്ഷിതാക്കളോട് ഡോക്ടർമാർ പറഞ്ഞു. അതേസമയംതന്നെ, കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിന് പണം കണ്ടെത്തുക എന്നത് വളരെ താഴ്ന്ന നിലയിലുള്ള ആകുലരായ ആ രക്ഷിതാക്കൾക്ക് വലിയൊരു പ്രശ്‌നമായി മാറിയിയിരിക്കുന്നു.

ഡ്രൈവറായി ജോലിനോക്കുന്ന അഞ്ചിക്ക് പ്രതിമാസം 10000 രൂപയാണ് വരുമാനം. ഈ വരുമാനം ഉപയോഗിച്ച് സ്വന്തമായി യാതൊരു വരുമാനവുമില്ലാത്ത തന്റെ ഭാര്യയേയും പ്രായംചെന്ന രക്ഷിതാക്കളെയും അയാൾക്ക് സഹായിക്കണം. ബില്ലുകൾ അടയ്ക്കുവാനും ഭക്ഷണത്തിനുവേണ്ടിയും ശമ്പളം ചിലവാക്കിയിരുന്ന അഞ്ചിക്ക് അടിയന്തിരാവശ്യങ്ങൾക്കുവേണ്ടി കുറച്ച് പണം കരുതിവയ്ക്കാൻ കഴിയുമായിരുന്നില്ല. തങ്ങളുടെ കുഞ്ഞ് ആശുപത്രിയിലായപ്പോൾ മങ്കമ്മയും അഞ്ചിയും സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും ഇതിനോടകം ചികിത്സാ ചിലവുകൾക്കുവേണ്ടി 3 ലക്ഷം രൂപയിലധികം കടമെടുത്തുകഴിഞ്ഞു.

mangamma2

തങ്ങളുടെ കൊച്ച് പെൺകുഞ്ഞിന്റെ ചികിത്സയ്ക്കും, അവളെ പൂർണ്ണാരോഗ്യത്തിൽ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുമായി 8 ലക്ഷം രൂപയോളം ആവശ്യമാണ്. ഈ കുടുംബത്തെ സംബന്ധിച്ച് ഇത്രയും വലിയ തുക സമാഹരിക്കുക വളരെ വിഷമകരമാണ്, ഏറെക്കുറെ അസാദ്ധ്യവുമാണ്, അതിനാൽ ഒരു അവസാന ആശ്രയമെന്ന നിലയിൽ, ഇപ്പോൾ ചെറിയചെറിയ തുകകൾ അവർ സമാഹരിക്കുവാൻ തുടങ്ങി.

മങ്കമ്മയുടെയും അഞ്ചിയുടെയും ധനസമാഹരണത്തിലേക്ക് ഇപ്പോൾ സംഭാവനകൾ സ്വീകരിക്കുന്നു.തങ്ങൾക്ക് ഇതുവരെ അറിയുകപോലും ചെയ്യാത്ത ആളുകളിൽ പാവപ്പെട്ട ഈ രക്ഷിതാക്കൾ ജീവിതത്തിൽ ഒരു വ്യത്യാസമുണ്ടാകുവാനും അങ്ങനെ തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാനുമായി വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. ധനസമാഹരണത്തിലേക്ക് സംഭാവന ചെയ്യുകയോ സഹായത്തിനുവേണ്ടി മറ്റ് സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത പങ്കുവയ്ക്കുകയോ ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X