ഡ്രൈവറില്ലാത്ത ആദ്യ മെട്രോ, ഒക്ടോബറില്‍ ദില്ലിയില്‍ പരീക്ഷണ ഓട്ടം!! ആദ്യ യാത്ര

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ഓടാന്‍ ഇനി മൂന്ന് മാസം. ഒക്ടോബര്‍ മുതല്‍ മജന്ദ ലൈന്‍ ജനക്പുരിയില്‍ നിന്ന് ബൊട്ടാനിക് ഗാര്‍ഡന്‍ വരെ യാണ് ആദ്യ യാത്ര നടത്തുക. ജൂണ്‍ ഒന്ന് മുതല്‍ മെട്രോ ഓടി തുടങ്ങുമെന്നായിരുന്നു ആദ്യ പറഞ്ഞിരുന്നത്. പിന്നീടത് സെപ്തംബറിലേക്ക് മാറ്റി. എന്നാല്‍ പലകാരണങ്ങളാലും മാറ്റി വെച്ച ഡ്രൈവറില്ലാത്ത മെട്രോയുടെ ആദ്യ യാത്ര ഈ മാസം ഒക്ടോബറില്‍ നടക്കുമെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.

രണ്ട് സെക്ഷനായാണ് പരീക്ഷണ ഒാട്ടം നടത്തുന്നത്. കാല്‍ക്കജി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 13 കിലോമീറ്റര്‍, ഐജിഐ മെട്രോ സ്‌റ്റേഷന്‍ വരെ. പരീക്ഷണ ഓട്ടത്തിന് മുമ്പായി നടത്തിയ പരിശോധകള്‍ വിജയകരമായിരുന്നുവെന്ന് മെട്രോ റയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.

metro

കൊറിയയിലെ നിര്‍മ്മാതാക്കളില്‍ നിന്നാണ് പുതിയ പദ്ധതിക്ക് ആവശ്യമായ ട്രെയിനുകള്‍ സ്വന്തമാക്കിയത്. കൊറിയയില്‍ നിന്ന് കടല്‍മാര്‍ഗം ഗുജറാത്തില്‍ എത്തിച്ചതിന് ശേഷം റോഡ് വഴിയാണ് ദില്ലിയില്‍ എത്തിച്ചത്. ആറു കോച്ചുകളാണ് പുതിയ ട്രെയിനിലുള്ളതെന്നാണ് അറിയുന്നത്.

യാത്രക്കാര്‍ക്ക് ഏറെ സുഖസൗകര്യങ്ങള്‍ ഒരുക്കിയാണ് പുതിയ ട്രെയിനുകളപടെ പണി പൂര്‍ത്തിയായത്. വൈഫൈ സംവിധാനം, വലിപ്പമേറിയ സീറ്റുകള്‍, റൂപ്പ് മാപ്പ് വ്യക്തമാകുന്ന എല്‍ഇഡി സ്‌ക്രൂനുകള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുണ്ട്.

English summary
Driverless metro trains to start operations from October.
Please Wait while comments are loading...