ഡ്രോണ്‍ ആക്രമണ ഭീഷണി: അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണിന് വിലക്കേര്‍പ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണുകള്‍ ഉള്‍പ്പടേയുള്ള താഴ്ന്ന് പറക്കുന്ന എല്ലാ വസ്തുക്കളുടേയും പ്രവര്‍ത്തനം നിരോധിച്ചു. നിയന്ത്രണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ജമ്മുവിലെ വിമാനത്താവളത്തിനും സൈനിക ആസ്ഥാനങ്ങള്‍ക്കും നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാപ്പിംഗ്, സർവേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോൺ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ ആദ്യം ലോക്കൽ പോലീസ് സ്റ്റേഷൻ ഇൻചാർജിനെയും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും അറിയിക്കേണ്ടതാണെന്നാണ് രാജൂരി ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ആർകെ ഷവാൻ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഡ്രോണുകൾ കൈവശം വെച്ചിരിക്കുന്നവർ ഉടൻ തന്നെ അത് പ്രദേശിക പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 10-15 വർഷമായി പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം വർദ്ധിച്ചിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിലൂടെ പറയുന്നു. സിആർപിസി സെക്ഷൻ 144 പ്രകാരമാണ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. ഞായറാഴ്ച ജമ്മുവിലെ വിമാനത്താവളത്തിന് നേരെ നടന്ന ഇരട്ട സ്ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് കേടുപാടുകൾ വരികയും ചെയ്തിരുന്നു.

Recommended Video
ഇതിന് പിന്നാലെ ജമ്മുവിലെ കലുചക് സൈനിക താവളത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത സുരക്ഷാ സേന 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം തടയുകയുമുണ്ടായി. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അതിര്‍ത്തിയില്‍ നേരത്തെയും ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒരു പ്രധാന പ്രതിരോധ സംവിധാനത്തിന് നേരെ ഇതാദ്യമായാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നതെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications