
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; സുനാമിക്ക് സാധ്യതയില്ല, 5.2 തീവ്രത രേഖപ്പെടുത്തി
ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ 8.32 ഓടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം യഥാക്രമം 421 കിലോമീറ്ററും പുരി (കിഴക്ക്), ഭുവനേശ്വര്‍ (കിഴക്ക്-തെക്ക്-കിഴക്ക്) എന്നിവിടങ്ങളില്‍ നിന്ന് 434 കിലോമീറ്ററുമാണെന്ന് എന്‍സിഎസ് വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ 9:05 ഓടെ ഈ ഭൂചലനം ധാക്കയിലെയും ബംഗ്ലാദേശിലെയും വലിയ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധാക്കയില്‍ നിന്ന് 529 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായും കോക്സ് ബസാറില്‍നിന്ന് 340 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായും ചിറ്റഗോങ്ങിന് 397 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

'ആ കൃപാസനം അത്ഭുതം എങ്ങനെ എഴുതണം എന്നറിയില്ല', ധന്യയ്ക്ക് പിറകെ നടി അശ്വതിയും, കുറിപ്പ് വൈറൽ
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഇന്ത്യയ്ക്ക് സമീപമാണ്. ഭൂചലനത്തെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശങ്ങളില്‍ നാശനഷ്ടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുന്നു? ആം ആദ്മി പുതിയ ബദലാകുമോ?
ഈ ഭൂകമ്പം സുനാമിക്ക് കാരണമാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് എന്‍സിഎസ് ഇതുവരെ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഈ മേഖലയില്‍ സമാനമായ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 5.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ഇവ നദീതടങ്ങളില്‍ രൂപപ്പെട്ടാല്‍ സുനാമിക്ക് സാധ്യതയുണ്ടാകും.

ഹിമാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, എഎപി അക്കൗണ്ട് തുറന്നേക്കില്ല
ഇത്തരം വിള്ളലുകളാണ് പലപ്പോഴും സുനാമിക്ക് കാരണമാകുന്നത്. ഇപ്പോഴത്തെ ഭൂകമ്പത്തില്‍ ഇത്തരം സാധ്യതയില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗം ഭൂകമ്പങ്ങള്‍ക്ക് സജീവമായ മേഖലയല്ല. എന്നാല്‍ ഇന്തോനേഷ്യയില്‍ സുനാമിയിലേക്ക് നയിക്കുന്ന ഭൂകമ്പങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലയാണ്.