കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 10ന്

Google Oneindia Malayalam News

ദില്ലി: പതിനാറാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് ഘട്ടങ്ങളിലായി നടക്കും. കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ വോട്ടെടുപ്പ് ഒറ്റഘട്ടത്തിലായി നടക്കും. മെയ് 16 നാണ് വോട്ടെണ്ണല്‍. ദില്ലിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്താണ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 15 നാണ്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. ഒമ്പത് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക.

election

നിഷേധ വോട്ട് നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ പോതു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനുണ്ട്. നിലവിലെ യു പി എ മന്ത്രിസഭയുടെ കാലാവധി മെയ് 31 ന് അവസാനിരിക്കേയാണ് പൊതുതിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബി ജെ പി നയിക്കുന്ന എന്‍ ഡി എയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എയും തമ്മിലാണ് കനത്ത പോരാട്ടം നടക്കുക. 11 പ്രാദേശിക കക്ഷികള്‍ ഒരുമിച്ച മൂന്നാം മുന്നണിയും അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.

Poll Day States No: of PCs
07 Apr 2014 2 6
09 Apr 2014 5 7
10 Apr 2014 14 92
12 Apr 2014 3 5
17 Apr 2014 13 122
24 Apr 2014 12 117
30 Apr 2014 9 89
07 May 2014 8 64
12 May 2014 3 41

2009 ല്‍ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 81.4 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പത്ത് കോടിയോളം കൂടുതലാണിത്. 9,39,000 പോളിംഗ് സ്‌റ്റേഷനുകളാണ് ഉണ്ടാകുക.

ഒഡീഷ, ആസാം, സിക്കിം എന്നീ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. ജൂണ്‍ മാസത്തിലാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.

English summary
Election Commission announced Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X