കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി അധികം 'നെഗളിക്കണ്ട'... 2,000 രൂപയ്ക്ക് മുകളിലുള്ള 'അജ്ഞാത സംഭാവന' വേണ്ട?

രണ്ടായിരമോ അതിന് മുകളിലോ വരുന്ന തുക സ്രോതസ്സ് വ്യക്തമാക്കാതെ സംഭാവനയായി സ്വീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കുന്ന കാര്യം പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന കളെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഒന്നും തന്നെ ലഭ്യമാണെന്ന് പറായാന്‍ പറ്റില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് കീഴില്‍ അല്ലാത്തതിനാല്‍ അങ്ങനേയും വിവരം കിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന കണക്ക് മാത്രമാണ് ഏകെ ആശ്രയം. അത് എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ട് സംശയം. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ബിജെപിയ്ക്ക് മാത്രം 970 കോടിയില്‍ അധികം രൂപ 'സ്രോതസ്സ് ഇല്ലാത്ത' സംഭാവന ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇനി അത്തരം പരിപാടികള്‍ അധികം വേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പക്ഷേ നിയമം കൊണ്ടുവരേണ്ടത് സര്‍ക്കാരാണ്.

ഇരുപതിനായിരത്തിന് മുകളിലാണെങ്കില്‍

ഇരുപതിനായിരത്തിന് മുകളിലാണെങ്കില്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന 20,000 രൂപയ്ക്ക് മുകളില്‍ ആണെങ്കില്‍ അത് എവിടെ നിന്ന് ആര് തന്നു തുടങ്ങിയ എല്ലാ വിവരങ്ങളും ബോധിപ്പിക്കണം. അതിന് താഴെയാണെങ്കില്‍ ഒന്നിന്റേയും ആവശ്യം ഇല്ല.

അജ്ഞാത സംഭാവനകള്‍

അജ്ഞാത സംഭാവനകള്‍

അതുകൊണ്ടു തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന 'അജ്ഞാത സംഭാവനകള്‍' വളരെ കൂടുതലായിരിക്കും. പലരില്‍ നിന്നായി പലപ്പോഴായി ലഭിച്ചതാണ് എന്ന് പറഞ്ഞാല്‍ തീരുന്ന സംഭവമേ ഉള്ളൂ.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരുട്ടടി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരുട്ടടി

എന്നാല്‍ ഇതിന് ഒരു ഇരുട്ടടി നല്‍കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 'അജ്ഞാത സംഭാവനകള്‍' വാങ്ങേണ്ടെന്ന് കമ്മീഷന്‍ പറയുന്നില്ല, എന്നാല്‍ അതിന് ഒരു പരിധി നിശ്ചയിച്ചിരിക്കുകയാണ് കമ്മീഷന്‍.

രണ്ടായിരത്തിന് മുകളിലോ... നിരോധനം വേണം

രണ്ടായിരത്തിന് മുകളിലോ... നിരോധനം വേണം

രണ്ടായിരം രൂപയോ അതിന് മുകളിലോ ഉള്ള 'അജ്ഞാത സംഭാവനകള്‍' നിരോധിക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

നിയമം ഭേദഗതി ചെയ്യണം

നിയമം ഭേദഗതി ചെയ്യണം

എന്നാല്‍ ഒറ്റയടിക്ക് ഏര്‍പ്പെടുത്താവുന്ന ഒരു തീരുമാനം അല്ല ഇത്. 1951 ലെ ദ റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടിന്റെ 29 സി വിഭാഗത്തില്‍ പറയുന്ന കാര്യങ്ങള്‍ ഭേദഗതി ചെയ്യേണ്ടി വരും. അങ്ങനെ ഭേദഗതി വരുത്തണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സര്‍ക്കാരിനെ ലക്ഷ്യം വച്ച നീക്കമോ

സര്‍ക്കാരിനെ ലക്ഷ്യം വച്ച നീക്കമോ

നോട്ട് നിരോധനത്തിന് ശേഷം അഞ്ഞൂറിന്റേയും ആയിരത്തിന്റേയും പഴയ നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറ്റിയെടുക്കാം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ആദായക നികുതി നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.

ആദായ നികുതി വെറുതേ ഒഴിവാക്കരുത്

ആദായ നികുതി വെറുതേ ഒഴിവാക്കരുത്

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കരുത് എന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ തിരഞ്ഞെടുപ്പ് വിജയം നേടിയവരെ മാത്രം ഇക്കാര്യത്തില്‍ പരിഗണിച്ചാല്‍ മതി എന്നാണ് നിര്‍ദ്ദേശം.

English summary
Seeking to stem the flow of black money in polls, the Election Commission has urged the government to amend laws to ban anonymous contributions of Rs 2,000 and above made to political parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X