മോദി 22,000 പേരെ കൊല്ലുമെന്ന്: രാഹുലിന് നോട്ടീസ്
ദില്ലി: നടന്നുകൊണ്ടിരിക്കുന്ന പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉടലെടുത്ത വിവാദ പരമാര്‍ശങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തിരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ നടത്തിയതിന് നോട്ടീസ് ലഭിച്ചത് പക്വതയെത്തിയ മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെന്നതും ശ്രദ്ധയം.
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോട് അടുക്കുമ്പോഴും പ്രചാരണ പരിപാടികള്‍ക്കും പരസ്പരം പഴിചാരിയുള്ള പ്രസ്താവനകള്‍ക്കും യാതൊരു മുട്ടുമില്ല. ഇപ്പോഴിതാ ബി ജെ പിയ്‌ക്കെതിരെ വിവാദ പരമാര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് 22,000 പേര്‍ കൊല്ലപ്പെടുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മെയ് ഒന്നിന് ഹിമാചല്‍ പ്രദേശില്‍ നടന്ന റാലിയ്ക്കിടെയാണ് രാഹുലിന്റെ വിവാദ പരമാര്‍ശം. ഇതോ തുടര്‍ന്ന് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീശന് പരാതി നല്‍കുകയായിരുന്നു. മെയ് 12നകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
അതേ സമയം പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പലേക്കുള്ള പരസ്യ പ്രചാരണം ഇന്ന് (10-05-2014- ശനി) അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 18ഉം പശ്ചിമ ബംഗാളിലെ 17ഉം ബീഹാറിലെ ആറും മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് 41 മണ്ഡലങ്ങള്‍.












Click it and Unblock the Notifications