കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിക്കല്‍ പ്രായം ഉയര്‍ത്താനുളള നിര്‍ദ്ദേശവുമായി സാമ്പത്തിക സര്‍വ്വെ; ആയുര്‍ദൈര്‍ഘ്യം കൂടുന്നു!!

  • By Des
Google Oneindia Malayalam News

ദില്ലി: വിരമിക്കല്‍ പ്രായം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് സാമ്പത്തിക സര്‍വ്വെ പറയുന്നത്. വിരമിക്കല്‍ പ്രായം 70 എന്നത് യാഥാര്‍ത്ഥ്യമായേക്കാം. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് ആവശ്യമാണെന്നും സര്‍വ്വെ പറയുന്നു. 2031-41 വര്‍ഷമെത്തുമ്പോള്‍ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ച 0.5% താഴെ ആകാനുളള സാധ്യതയാണ് സര്‍വ്വെ മുന്നോട്ട് വെക്കുന്നത്. അതായത് ജനന നിരക്കില്‍ കുറവുണ്ടാകുകയും എന്നാല്‍ നിലവിലുളളവരുടെ ആയുര്‍ ദൈര്‍ഘ്യം കൂടുകയും ചെയ്യുന്ന അവസ്ഥ. വിരമിക്കല്‍ പ്രായത്തില്‍ വര്‍ദ്ധനവ് അനിവാര്യമാണ് എന്നത് മുന്‍കൂട്ടി കാണേണ്ടതും സൂചിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരമൊരു സാമൂഹിക അവസ്ഥ വന്നെത്തുന്ന കാലത്തിനും മുമ്പെ തൊഴിലാളികള്‍ ഇക്കാര്യം മനസിലാക്കാന്‍ തയ്യാറാകണം.

പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്, പ്രതികരണങ്ങള്‍പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, ബജറ്റ് നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്, പ്രതികരണങ്ങള്‍

പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വ്വെ അവതരിപ്പിക്കവെയാണ് വിരമിക്കല്‍ പ്രായത്തില്‍ വരുത്തേണ്ട വര്‍ദ്ധനവിനെപ്പറ്റിയുളള പ്രധാന നിര്‍ദ്ദേശം ധനകാര്യ മന്ത്രി വിശദമാക്കിയത്. പെന്‍ഷനുകളും മറ്റ് വിരമിക്കല്‍ വ്യവസ്ഥകള്‍ക്കും വേണ്ടി വരുന്ന സാമ്പത്തിക കാര്യങ്ങളെ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നും സാമ്പത്തിക സര്‍വ്വെ പറയുന്നു. രാജ്യത്തെ സ്ത്രികളുടെയും പുരുഷന്‍മാരുടെയും ആയുര്‍ദൈര്‍ഘ്യം ഇനിയും കൂടാന്‍ സാധ്യത ഉളളതിനാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുളള തീരുമാനം മറ്റ് രാജ്യങ്ങളിലെ അനുഭവം മുന്‍ നിര്‍ത്തി പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നതും പെന്‍ഷന്‍ ഫണ്ടിംഗ് കണ്ടെത്താനുളള ബുദ്ധിമുട്ടുകളും കാരണം പല രാജ്യങ്ങളും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടുണ്ട്.


 ജനസംഖ്യാ വര്‍ധനവ്

ജനസംഖ്യാ വര്‍ധനവ്

അടുത്ത രണ്ട് ദശകങ്ങളില്‍ രാജ്യത്തെ ജനസംഖ്യാ വര്‍ധനയിലുളള കുറവ് തുടരുമെന്ന് ജനസംഖ്യാ കണക്കുകള്‍ പറയുന്നു. 2021-31 കാലഘട്ടത്തില്‍ ഇത് 1% താഴെയും 31-34 ല്‍ 0.5% താഴെയും എത്തും. നിലവില്‍ ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം പ്രവണത കാണപ്പെടുന്നു. നിലവില്‍ ഒരു സ്ത്രീക്ക് ടി.എഫ്. ആര്‍(മൊത്തം ഉല്‍പ്പാദന നിരക്ക്) 2.1 കുട്ടികള്‍ എന്നതിനെയാണ് മാറിയ ഫെര്‍ട്ടിലിറ്റി നിരക്ക് എന്ന് സൂചിപ്പിക്കുന്നത്. ജനസംഖ്യയിലെ മാറ്റം വരാനായി ഉല്‍പ്പാദന നിരക്കില്‍ വരേണ്ട മാറ്റമാണിത്. ഒരു സ്ത്രീക്ക് ശരാശരി എത്ര കുട്ടികള്‍ എന്നതിന്റെ കണക്കാണിത്. ഈ കണക്കില്‍ എത്തുമ്പോഴാണ് ജനസംഖ്യ വളര്‍ച്ച കുറയുന്നത്.

ജനസംഖ്യയിലെ കുറവ്

ജനസംഖ്യയിലെ കുറവ്

എന്നാല്‍ 23 പ്രധാന സംസ്ഥാനങ്ങളില്‍ 13 എണ്ണത്തിലും ടി. എഫ്. ആര്‍, റീപ്ലേസ്‌മെന്റ് നിലവാരത്തിനും താഴെയാണ്. ദില്ലി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആന്്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ടി.എഫ്. ആര്‍ 1.6-1.7 എന്ന തോതിലാണ്. ജനസംഖ്യയിലെ കുറവിനുളള തെളിവാണിത്. ഉയര്‍ന്ന ഫെര്‍ട്ടിലിറ്റി നിരക്കുളള ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തിസ്ഗര്‍, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ പോലും ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായി.

 ജനനിരക്കും ആയുര്‍ദൈഘ്യവും

ജനനിരക്കും ആയുര്‍ദൈഘ്യവും


ജനന നിരക്ക് കുറയുന്നതും ആയുര്‍ദൈര്‍ഘ്യം കൂടുന്നതും ദീര്‍ഘവാര്‍ദ്ധക്യത്തിനു കാരണമാകും. ജനസംഖ്യയില്‍ പ്രായക്കൂടുതലുളളവര്‍ വര്‍ദ്ധിക്കും എന്നര്‍ത്ഥം. പത്തു വര്‍ഷത്തിനുളളില്‍ മിക്ക സംസ്ഥാനങ്ങളും വാര്‍ദ്ധക്യം പ്രാപിക്കും എന്നാണ് ഈ അവസ്ഥയെ സരസമായി സൂചിപ്പിക്കാനാവുക. ജനസംഖ്യാ കണക്കുകളുടെ അടുത്ത ഘട്ടത്തിലേക്കാണ് ഇപ്പോള്‍ രാജ്യം പോകുന്നത്. രണ്ട് ദശകങ്ങള്‍ക്കുളളില്‍, ജനസംഖ്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. കാരണം, ചെറുപ്പക്കാര്‍ ജനസംഖ്യയില്‍ കുറവാണ് എന്നതു തന്നെ. 19 വയസു വരെയുളളവരുടെ ജനസംഖ്യയിലെ പ്രാതിനിധ്യം കുത്തനെ ഇടിഞ്ഞു. 60 വയസിനു മുകളിലുളളവരുടെ എണ്ണം ഗണ്യമായി കൂടുന്നു എന്നതും ശ്രദ്ധേയമാണ്. പ്രാഥമിക വിദ്യാഭ്യാസം നേടാനായി സ്‌ക്കൂളില്‍ ചേരുന്ന കുട്ടികളുടെ കണക്ക് കുറയുന്നത് ജനനനിരക്കിന്റെ കുറവിനുളള സൂചനയായി സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.

നയരൂപീകരണം

നയരൂപീകരണം

നയതീരുമാനം എടുക്കുന്നവര്‍, വയസാകുന്ന സമൂഹത്തിനുളള മുന്‍ കരുതലുകള്‍ എടുക്കണമെന്നും സര്‍വ്വെ പറയുന്നു. ആരോഗ്യ മേഖലയിലെ നിക്ഷേപത്തിനൊപ്പം, വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടയായി ഉയര്‍ത്തല്‍ എന്നീ പദ്ധതികളും ആവശ്യമാണ്. നിലവിലുളള ആശുപത്രി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതും ആവശ്യമാണ്. രാജ്യത്തെ ആശുപത്രികളില്‍ ഓരോ പൗരനും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണത്തില്‍ ക്ഷാമം വരുന്ന കാലവും കണക്കിലെടുക്കണം.

English summary
Economic survey highlights to extend retirement age
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X