കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളർച്ച നിരക്ക് കുറഞ്ഞാലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും...

കോവിഡിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൂർണമായും മുക്തമായെന്ന നിരീക്ഷണവും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച റിപ്പോർട്ടിലുണ്ട്.

Google Oneindia Malayalam News
Economy

ന്യൂഡൽഹി: ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം വളർച്ച നിരക്ക് 6-6.8 ശതമാനമായി കുറയുമെങ്കിലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും എന്നാണ് സാമ്പത്തിക സർവേ പറയുന്നത്. മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തികവർഷം 7% വളർച്ചയാണ് കണക്കാക്കിയിരിക്കുന്നത്. 2021-22 ൽ 8.7 ശതമാനമായിരുന്നു വളർച്ച.

കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറവ് വളർച്ചനിരക്കാണു അടുത്ത സാമ്പത്തികവർഷം പ്രവചിച്ചിരിക്കുന്നത്. ധനക്കമ്മി കൂടാനും രൂപ വീണ്ടും സമ്മർദത്തിലാകാനും ഉള്ള സാധ്യതയും സർവേയിൽ പറയുന്നു. കോവിഡിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൂർണമായും മുക്തമായെന്ന നിരീക്ഷണവും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച റിപ്പോർട്ടിലുണ്ട്.

Economy13

രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ഇന്നലെ പുറത്തുവിട്ട പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലും സമാനമായ സൂചനയാണ് നൽകുന്നത്. അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറും എന്നാണു പ്രവചനം. നടപ്പു സാമ്പത്തികവർഷം 6.8% ആണ് വളർച്ച. ഇതു 2023-24-ൽ 6.1% ആയി കുറയും.

തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച വീണ്ടും 6.8% എന്ന നിരക്കിലെത്തുമെന്നും റിപ്പോർട്ടിലുണ്ട്. വലിയ സാമ്പത്തിക ശക്തികളായ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിൽ ഉൾപ്പെടെ മാന്ദ്യം തുടരും എന്ന പ്രവചനങ്ങൾക്കിടെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ ഏകുന്ന റിപ്പോർട്ടുകൾ

ജനുവരിയിലെ സാമ്പത്തിക അവലോകനം അനുസരിച്ച് ആഗോള സാമ്പത്തിക വളർച്ച 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനമായി കുറയും എന്നും പിന്നീട് 2024ൽ 3.1 ശതമാനമായി ഉയരുമെന്നുമാണ് റിപ്പോർട്ട്. 'ഇന്ത്യയെ സംബന്ധിച്ച് ഒക്ടോബർ വരെയുള്ള ഞങ്ങളുടെ പ്രവചനങ്ങളിൽ മാറ്റമില്ല. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് 6.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് മാർച്ച് വരെ നീണ്ടുനിൽക്കും. എന്നാൽ 2023 സാമ്പത്തിക വർഷത്തിൽ 6.1 ശതമാനമായി കുറയും. ഇത് പ്രധാനമായും ബാഹ്യഘടകങ്ങളുടെ സ്വാധീനത്തെ തുടർന്നാണ്. '- ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറി ഒലിവിയർ ഗൗറിഞ്ചസ് പറഞ്ഞു.

ബജറ്റ് 2023: ആദായ നികുതിയില്‍ ഇളവ് വരുത്തുമോ, നിർമ്മല മാജിക്കിനായി കാത്ത് രാജ്യംബജറ്റ് 2023: ആദായ നികുതിയില്‍ ഇളവ് വരുത്തുമോ, നിർമ്മല മാജിക്കിനായി കാത്ത് രാജ്യം

ഇന്ത്യയുടെ വളർച്ച 2022ൽ 6.8 ശതമാനത്തിൽ നിന്ന് 2023ൽ 6.1 ശതമാനമായി കുറയും, അതിനുശേഷം 2024ൽ 6.8 ശതമാനമായി ഉയരുമെന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ വളർച്ച 2023ലും 2024ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയരുമെന്ന് ആണ് പ്രതീക്ഷ.

English summary
economic survey shows that India will continue to be the fastest growing economic power in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X