കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന്‍ എന്ന് ജയില്‍ മോചിതനാകും? 19ന് അറിയാം... ഇനിയുള്ള നടപടികള്‍ ഇങ്ങനെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകില്ല. അദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസാണ് മോചനത്തിന് തടസം. കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ 45000 രൂപ വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഈ പണം കലാപം സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് ഇഡി ആരോപിക്കുന്നു.

സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വേളയില്‍ തന്നെ ലഖ്‌നൗവിലെ ഇഡി കേസിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ മാസം 19നാണ് ലഖ്‌നൗ കോടതി അപേക്ഷ പരിഗണിക്കുക. സുപ്രീംകോടതി ജാമ്യം നല്‍കിയ സാഹചര്യത്തില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ പോയിരുന്നു എങ്കിലും ഇവര്‍ക്ക് സിദ്ദിഖ് കാപ്പനെ കാണാന്‍ സാധിച്ചിരുന്നില്ല.

p

സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കരുത് എന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഈ വേളയില്‍ കാപ്പന്റെ ബാങ്ക് അക്കൗണ്ടിലെ 45000 രൂപ സംബന്ധിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ തള്ളിയാണ് സുപ്രീംകോടതി കാപ്പന് ജാമ്യം നല്‍കിയത്. 45000 രൂപയുമായി രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ വിചിത്രമാണെന്ന് സിദ്ദിഖ് കാപ്പന്റെ കുടുംബം പ്രതികരിക്കുന്നു. വീട് നിര്‍മാണം നടക്കുകയായിരുന്നു. ഇതിനുള്ള പണമായിരുന്നു അത്. കുറച്ച് തുക വീടുപണിക്ക് ചെലവായിരുന്നുവെന്നും കുടുംബം പറയുന്നു.

നടനൊപ്പം ഒളിച്ചോടിയത് മകളല്ല; വളര്‍ത്തു മകള്‍... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ്കിരണ്‍നടനൊപ്പം ഒളിച്ചോടിയത് മകളല്ല; വളര്‍ത്തു മകള്‍... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ്കിരണ്‍

സുപ്രീംകോടതി വിധി പകര്‍പ്പ് കൂടി ലഖ്‌നൗവിലെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തിന് വേണ്ടി വാദിക്കാനാണ് തീരുമാനം. നിലവില്‍ ലഖ്‌നൗ കോടതി കൂടി ജാമ്യം നല്‍കിയാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് മോചനം സാധ്യമാകൂ. ലഖ്‌നൗ കോടതി ജാമ്യം നല്‍കുകയും കോടതി ഉത്തരവിന്റെ പകര്‍പ്പ് ജയിലില്‍ എത്തുകയും വേണം. ഈ വേളയിലാകും പുറത്തിറങ്ങാന്‍ സാധിക്കുക. എന്നാല്‍ കേരളത്തിലേക്ക് വരുന്നതിന് ഇനിയും കാലതാമസം നേരിടും. അദ്ദേഹത്തിന് ഡല്‍ഹി വിട്ട് പോകാന്‍ സാധിക്കില്ല. ആറാഴ്ച ഡല്‍ഹിയില്‍ തങ്ങണമെന്നാണ് സുപ്രീംകോടതിയുടെ ജാമ്യ ഉപാധി. ശേഷം മാത്രമേ കേരളത്തിലേക്ക് വരാന്‍ സാധിക്കൂ.

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഹിയില്‍ തുടരണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേസുമായി ബന്ധപ്പെട്ട ആരുമായും ഇടപെടരുത് തുടങ്ങിയവയാണ് ഉപാധികള്‍. 2020 ഒക്ടോബര്‍ 5നാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു അറസ്റ്റ്. കാപ്പന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്ക് രണ്ടാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പം അറസ്റ്റിലായ രണ്ടുപേര്‍ മഥുര ജയിലിലാണ്.

English summary
ED Case Against Journalist Siddique Kappan Will Consider on September 19 by Lucknow Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X