കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് കേസിൽ വിടാതെ പിന്തുടർന്ന് എൻഫോഴ്സ്മെന്റ്: വെള്ളിയാഴ്ച ഹാജരാകാൻ റിയയ്ക്ക് നിർദേശം

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയോട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് നിർദേശം. വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാനാണ് നിർദേശം. സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണിത്. സുശാന്ത് സിംഗിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി കാണാതായിട്ടുണ്ടെന്ന സുശാന്തിന്റെ പിതാവ് കെകെ സിംഗ് പരാതി നൽകിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റും കേസിൽ അന്വേഷണം ആരംഭിക്കുന്നത്.

അജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; ആളപായമില്ല, നിരവധി കടകള്‍ കത്തി നശിച്ചുഅജ്മാനിലെ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; ആളപായമില്ല, നിരവധി കടകള്‍ കത്തി നശിച്ചു

 എൻഫോഴ്സ്മെന്റും സിബിഐയും

എൻഫോഴ്സ്മെന്റും സിബിഐയും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പോലീസ് നടി റിയാ ചക്രവർത്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സുമെന്നും കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാർ പോലീസും നടന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. എൻഫോഴ്സ്മെന്റ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് തയ്യാറാക്കിയതായും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നടന്റെ അക്കൌണ്ടിൽ സംശയാസ്പദമായ തരത്തിൽ പണം ട്രാൻസ്ഫർ ചെയ്തതിനെക്കുറിച്ചാണ് അന്വേഷിച്ചിവരുന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അടുത്ത ആഴ്ചയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

ഹാജരാകാൻ നിർദേശം

ഹാജരാകാൻ നിർദേശം

വെള്ളിയാഴ്ച രാവിലെ 11.30ന് മുംബൈയില എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകാനാണ് നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിയോട് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. നടിയുടെ ചാർട്ടേഡ് അക്കൌണ്ടന്റിനോട് നാളെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി സിനിമയിൽ താരപ്രഭ നേടിക്കൊണ്ടിരുന്ന സുശാന്ത് സിംഗിനെ ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ഡിപ്രഷന് ചികിത്സയിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് 50ലധികം പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. സിനിമാരംഗത്ത് എതിരാളികളാൽ പാർശ്വവൽക്കരിക്കപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

15 കോടി എവിടെ?

15 കോടി എവിടെ?

സുശാന്ത് സിംഗിന്റെ മരണത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സമാന്തരമായി ബിഹാർ പോലീസും അന്വേഷണം നടത്തിവരുന്നുണ്ട്. നടി റിയാ ചക്രവർത്തിക്കെതിരെ നടന്റെ പിതാവ് കെകെ സിംഗിന്റെ പരാതിയിൽ കേസെടുത്ത് ബിഹാർ പോലീസും സജീവമായി കേസ് അന്വേഷിച്ച് വരികയാണ്. സുശാന്തിന്റെ അക്കൌണ്ടിലുണ്ടായിരുന്ന 15 കോടി മൂന്ന് അക്കൌണ്ടുകളിലേയ്ക്കായി മാറ്റിയെന്നും ഇതിന് പിന്നിൽ റിയാ ചക്രവർത്തിയാണെന്നും പിതാവ് ആരോപിക്കുന്നു. മാനസികമായി പീഡിപ്പിച്ച് റിയയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പിതാവ് പറയുന്നു. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ കാണാതായിട്ടുണ്ടെന്നും പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു.

 റിയയ്ക്ക് ക്ലീൻ ചിറ്റ്?

റിയയ്ക്ക് ക്ലീൻ ചിറ്റ്?

നടി റിയാ ചക്രവർത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവുകളൊന്നുമില്ലെന്നാണ് മുംബൈ പോലീസ് പറയുന്നത്. ബുധനാഴ്ചയാണ് ബിഹാർ പോലീസ് കേസ് സിബിഐയ്ക്ക് കൈമാറുന്നത്. നടന്റെ കുടുംബത്തിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും ഇതേ ആവശ്യം ഉയർന്നതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാത്തരം ആരോപണങ്ങളും റിയ തള്ളിക്കളിഞ്ഞിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്നും കഴിഞ്ഞ മാസം നടി ആവശ്യപ്പെട്ടിരുന്നു. സുശാന്ത് വിഷയത്തിൽ മൌനം വെടിഞ്ഞ് പ്രതികരിച്ച റിയ സത്യം വിജയിക്കുമെന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

കേസ് സിബിഐയ്ക്ക്

കേസ് സിബിഐയ്ക്ക്

എനിക്ക് ദൈവത്തിലും നിയമവ്യവസ്ഥയിലും അങ്ങേയറ്റം വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കും. ദൃശ്യമാധ്യങ്ങളിൽ എന്നെക്കുറിച്ച് ഭീകരമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ഞാൻ പ്രതികരിക്കാതിരുന്നത് എന്റെ അഭിഭാഷകരുടെ നിർദേശം അനുസരിച്ചാണെന്നും റിയ വീഡിയോയിൽ വ്യക്തമാക്കി. കണ്ണീരണിഞ്ഞ് കൂപ്പുകൈകളോടെയാണ് റിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ചയാണ് പ്രസ്തുത വീഡിയോ പുറത്തുവരുന്നത്. നിലവിഷ മുംബൈ പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്നീ മൂന്ന് ഏജൻസികളാണ് സുശാന്ത് സിംഗ് മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കുന്നത്.

 റിയ എവിടെ?

റിയ എവിടെ?

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതോടെയാണ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് നടി രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ നടി പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. റിയ ചക്രവർത്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ബിഹാർ പോലീസും വ്യക്തമാക്കിയിരുന്നു. നടി വൻതോതിൽ സുശാന്തിന്റെ പണം കൈക്കലാക്കിയിട്ടുണ്ടെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.

English summary
ED summons Rhea Chakraborty for questioning in Sushant Singh Rajput case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X