കൊടുങ്കാറ്റില്‍ ഫാക്ടറി മതില്‍ ഇടിഞ്ഞുവീണ് ഹിമാചലില്‍ 8 മരണം

Subscribe to Oneindia Malayalam

ഹിമാചല്‍: കനത്ത മഴയിലും കൊടുങ്കാറ്റലും ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 4 പേര്‍ കുട്ടികളാണ്. ഹിമാചല്‍ പ്രദേശിലെ ബാദി ടൗണ്‍ഷിപ്പിലെ സോലാന്‍ ജില്ലയിലാണ് സംഭവം. 64 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

മരിച്ചവരുടെ മൃതദേഹം നാട്ടുകാരും സുരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുത്തു. അസ്‌റഫി(35),മകന്‍ സൈലേഷ്, മകള്‍ പ്രീതി, സന്തോഷ് കുമാര്‍, ഭാര്യ മായ, ആഷ, മക്കളായ നാന്‍ഹ, ജാമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഉടന്‍ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഫാക്ടറി മതിലിനോടപ ചേര്‍ന്നു തന്നെ നിരവധി അന്യ സംസ്ഥാന തൊഴിലാളികള്‍ ഉറങ്ങുന്നുണ്ടായിരുന്നു.

storm-03-

അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. കുന്നിന്‍ പ്രദേശങ്ങളിലാണ് മഴ കൂടുതലും നാശനഷ്ടങ്ങളുണ്ടാക്കിയത്. നിരവധി വീടുകളും തകര്‍ന്നു.

English summary
Eight killed in factory wall collapse in Himachal's Baddi due to storm
Please Wait while comments are loading...